പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പുതുടങ്ങി അതായത് നോട്രഡാം കത്തീഡ്രല്‍ ആരംഭിച്ച നാള്‍ മുതല്‍ മാതാവിന് നല്കിവന്നിരുന്ന ഒരു വിശേഷണമായിരുന്നു ഔര്‍ ലേഡി ഓഫ് പാരീസ് എന്നത്.സെന്റ് പോളിന്റെ കാലം മുതല്‍ പരിശുദ്ധ അമ്മയോടുളള വണക്കം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. പരിശുദ്ധ അമ്മയ്ക്ക് പാരീസ് സമര്‍പ്പിക്കപ്പെട്ടതാണ്. ചില്‍ഡെബെര്‍ട്ട് രാജാവ് 522 ല്‍ നിര്‍മ്മിച്ചതാണ് പാരീസില്‍ മാതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ആദ്യദേവാലയം.
1191 ല്‍ ഫിലിപ്പ് അഗസ്റ്റ്‌സ് രാജാവ് ശിലസ്ഥാപിച്ച് 1257 ല്‍ വിശുദ്ധ ലൂയിസ് ഒമ്പതാമന്‍ രാജാവ് അതേ സ്ഥലത്ത് പുതിയ ദേവാലയം പണിതു,.1162 ലാണ് നോട്രഡാം കത്തീഡ്രലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഗോഥിക് ശൈലിയിലാണ് കത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ മുള്‍ക്കിരീടത്തിന്റെ ഭാഗമാണ് ഇവിടെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. ഇന്നത്തെ ദേവാലയത്തിന്റെ മാതൃകയില്‍ ദേവാലയം പൂര്‍ത്തിയായത് 1345 ലാണ്.
ദേവാലയനിര്‍മ്മാണ അവസരത്തില്‍ മാതാവിന്റെ രൂപം സ്ഥാപിച്ചിരുന്നു. ഫ്രഞ്ചുവിപ്ലവകാലത്ത് ദേവാലയം ആക്രമിക്കപ്പെട്ടു. പല പുരാതന സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു. എന്നാല്‍ റോസ് വിന്‍ഡോ പോലെയുള്ളവ നശിപ്പിക്കപ്പെട്ടിട്ടില്ല.