എപ്പോഴും പ്രതീക്ഷാഭരിതമായി ജീവിക്കാന്‍ നമുക്കാവില്ല. സാഹചര്യങ്ങ്ള്‍ ചിലപ്പോഴെങ്കിലും നമ്മെ നിരാശപ്പെടുത്തും. ആഗ്രഹിക്കുന്നതുപോലെ സംഭവിക്കാതെ വരുമ്പോഴും അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും പ്രത്യാശയില്ലാതെയും പ്രതീക്ഷയില്ലാതെയും നിരാശയ്ക്ക് അടിപ്പെട്ടുപോകുന്നവര്‍ ധാരാളം. ദൈവികപുണ്യങ്ങളിലൊന്നാണ് പ്രത്യാശ. ദൈവത്തില്‍ ശരണപ്പെടുന്നതാണ് പ്രത്യാശ. പ്രത്യാശയില്‍ ജീവിക്കുമ്പോഴാണ് പ്രതികൂലങ്ങളില്‍ മനസ്സ് തളരാത്തതും നിരാശയ്ക്ക അടിപ്പെടാത്തതും. അതിനായി നാം എന്തു ചെയ്യണം?
*സങ്കീര്‍ത്തനങ്ങള്‍ വായിക്കുക
ജീവിതത്തിലെ എല്ലാ അവസരങ്ങളിലും ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ എല്ലാ ദിവസവും സങ്കീര്‍ത്തനങ്ങള്‍ വായിക്കുക
- ചെറിയ പ്രവൃത്തികളില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുക
കൊച്ചുത്രേസ്യായുടെ ആത്മീയശൈലി അനുകരിക്കുക. തീരെ ചെറിയ കാര്യങ്ങള്‍ പോലും ദൈവമഹത്വത്തിനായി ചെയ്യുക
- സുവിശേഷഭാഗ്യങ്ങള്‍ ധ്യാനിക്കുക