കത്തോലിക്കാ വൈദികര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്താനുള്ള നിയമബില്‍ പരിഗണിക്കാന്‍ വാഷിംങ്ടണ്‍ സ്റ്റേറ്റ് ലെജിസ്‌ളേറ്റീവ്. കുമ്പസാരത്തില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് അറിഞ്ഞാല്‍ അക്കാര്യം തുറന്നുപറയാന്‍ വൈദികരെ സന്നദ്ധരാക്കുന്നതാണ് ബില്‍. കത്തോലിക്കാസഭയുടെ കാഴ്ചപ്പാട് ഈ വിഷയത്തില്‍ വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു വൈദികന്‍ കുമ്പസാരരഹസ്യം പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് തന്നെ പുറത്താക്കുന്നതാണ് രീതി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സ്റ്റേറ്റ് ലെജിസ്‌ളേറ്റീവ് കുമ്പസാരരഹസ്യം പുറത്തുപറയാന്‍ വൈദികരെ നിര്‍ബന്ധിതരാക്കുന്ന ബില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ ബില്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വൈദികര്‍ പ്രതികരിച്ചു.