ഈ വര്‍ഷത്തെ മൂന്നു നോമ്പ് ഇന്ന് -ബുധന്‍- അവസാനിക്കുകയാണ്. മൂന്നുനോമ്പിന് നമ്മുടെ വിശ്വാസജീവിതത്തില്‍ പ്രമുഖസ്ഥാനമാണുള്ളത്. കാരണം
വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നു നോമ്പ് ആചരിക്കുന്നത്. അതിനാല്‍ മൂന്നു നോമ്പിന്് പതിനെട്ടാമിടം എന്നു പേരുണ്ട്..ഈ വര്‍ഷത്തെ വലിയ നോമ്പ് ആരംഭിക്കുന്നത് മാര്‍ച്ച് രണ്ടിനാണ്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടര്‍ന്നുള്ള അവരുടെ മാനസാന്തരത്തിന്റെയും അനുസ്മരണമായി ആചരിച്ചുപോരുന്നതിനാല്‍ നിനവെ നോമ്പ് എന്നും മൂന്നു നോമ്പിന് പേരുണ്ട്.
വലിയ നോമ്പിന്റെ ഒരുക്കമായുള്ള നോമ്പായതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നും വിളിക്കാറുണ്ട്.