കാനഡ: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന് നേരെ കത്തിയാക്രമണം. കാനഡായിലെ ഹോളി ഗോസ്റ്റ് ദേവാലയത്തിലാണ് ദു:ഖകരമായ ഈ സംഭവം നടന്നത്, കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ സംഭവം. അള്‍ത്താരയിലേക്ക് കയറിവന്ന് വസ്ത്രത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് വൈദികനെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. അമ്പതുവയസുകാരനാണ് പ്രതി. വൈദികന്‍ പെട്ടെന്ന് തന്നെ കുതറിയോടി രക്ഷപ്പെട്ടു.വിശുദ്ധ കുര്‍ബാന ലൈവ് സംപ്രേഷണമായതുകൊണ്ട് അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു.