കാനഡ: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന് നേരെ കത്തിയാക്രമണം. കാനഡായിലെ ഹോളി ഗോസ്റ്റ് ദേവാലയത്തിലാണ് ദു:ഖകരമായ ഈ സംഭവം നടന്നത്, കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ സംഭവം. അള്‍ത്താരയിലേക്ക് കയറിവന്ന് വസ്ത്രത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് വൈദികനെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. അമ്പതുവയസുകാരനാണ് പ്രതി. വൈദികന് പെട്ടെന്ന് തന്നെ കുതറിയോടി രക്ഷപ്പെട്ടു.വിശുദ്ധ കുര്‍ബാന ലൈവ് സംപ്രേഷണമായതുകൊണ്ട് അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു.
കാനഡായില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന് നേരെ കത്തിയാക്രമണം
Previous article
Next article