Saturday, December 21, 2024
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു ദിവസം എങ്ങനെയാണ് എന്നറിയാമോ?

    ലോകമെങ്ങുമുള്ള 1.2 ബില്യന്‍ കത്തോലിക്കരുടെ ആത്മീയനേതാവാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരുപാട് ഉത്തരവാദിത്തങ്ങളും കടമകളുമുള്ള വ്യക്തി. അദ്ദേഹത്തിന്റെ ഒരു ദിവസം സാധാരണഗതിയില്‍ മുന്നോട്ടുപോകുന്നത് എങ്ങനെ എന്ന് അറിയുന്നത് രസകരമായിരിക്കും. ഇതാ, ഇങ്ങനെയാണ് പാപ്പായുടെ ഒരു ദിവസം മുന്നോട്ടുപോകുന്നത്.

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു ദിവസം രാവിലെ 4.30 ന് ആരംഭിക്കുന്നു. ഏകദേശം രണ്ടു മണിക്കൂറോളം അദ്േഹം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്നു. ഈ പ്രാര്‍ത്ഥനയില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാണ് ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മൂലധനം.

    ഏഴു മണിക്ക് സാന്താ മാര്‍ത്തയില്‍ സ്വകാര്യ ദിവ്യബലി അര്‍പ്പിക്കും.

    എട്ടുമണി മുതല്‍ ഉച്ചവരെ മീറ്റിംങുകള്‍ രാഷ്ട്രത്തലവന്മാരും മറ്റുമായുള്ള മീറ്റിംങുകളും കത്തുകള്‍ക്കുള്ള മറുപടികള്‍ക്കുമായാണ് ഈ സമയം മാറ്റിവച്ചിരിക്കുന്നത്.
    ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 10.30ന് പൊതുദര്‍ശനം. പിന്നീട് ഉച്ചഭക്ഷണം എന്നിങ്ങനെയാണ് രീതി.

    രണ്ടു മണി മുതല്‍ മൂന്നു മണിവരെ ഉച്ചയുറക്കം. മൂന്നു മണി മുതല്‍ പത്തു മണിവരെയുളള സമയത്ത് ബാക്കിവന്ന മീറ്റിംങുകള്‍, ജപമാല പ്രാര്‍ത്ഥന,യാമപ്രാര്‍ത്ഥന എന്നിവയാണ് നടത്തുന്നത്.

    പത്തുമണിക്ക് കിടക്കാന്‍ പോകുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!