ചങ്ങനാശ്ശേരി: അനീതിക്കും അവകാശ നിഷേധത്തിനും വിവേചനങ്ങള്‍ക്കുമെതിരെ ക്രൈസ്തവര്‍ ഒരുമിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചുംഅവകാശപ്രഖ്യാപന റാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍. നീതിനിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരെ കത്തോലിക്കാകോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. ക്രൈസ്തവ ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ മുന്നറിയിപ്പ് നല്കിയ റാലി കര്‍ഷകജനതയും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടുകയും ചെയ്തു. കാല്‍ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു.