ഇന്‍ഡോര്‍: സംസ്ഥാനത്തെ മതപരിവര്‍ത്തനിരോധന നിയമം തെറ്റിച്ചുവെന്നാരോപിച്ചു കത്തോലിക്കാ കന്യാസ്ത്രീയുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. സിസ്റ്റര്‍ ഷീല സവാരി മുത്തുവിനെയും സഹപ്രവര്‍ത്തകരെയുമാണ് പോലീസ് തടഞ്ഞുവയ്ക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്.
കുട്ടികള്‍ക്കും ഗാര്‍ഹികതൊഴിലാളികള്‍ക്കും വേണ്ടി ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമം ആരോപിച്ച് കേസെടുത്തിരിക്കുന്നത്. 120 കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത ഈ ക്യാമ്പ് മെഡിക്കല്‍ ക്യാമ്പായിരുന്നു. ശുചിത്വബോധവല്‍ക്കരണമാണ് നടത്തിയതും. എന്നാല്‍ ഹിന്ദുത്വതീവ്രവാദികളുടെ ആരോപണം ഇത് മതപരിവര്‍ത്തനം നടത്തുന്നതിനുവേണ്ടിയുള്ള ക്യാമ്പ് ആണെന്നായിരുന്നു. കുട്ടികളെയും സ്ത്രീകളെയും സ്വാധീനിച്ച് കന്യാസ്ത്രീകള്‍ക്കെതിരെ ആരോപണം ഉ്ന്നയിക്കാന്‍ ഹിന്ദുത്വതീവ്രവാദികള്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഒമ്പതു മണിക്കൂറോളം പോലീസ് കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകരെയും തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു.
ക്യാമ്പ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ആളുകള്‍ തടിച്ചുകൂടിയെന്നും ക്യാമ്പ് അലങ്കോലപ്പെടുത്തിയെന്നും ഇത് തികച്ചും തെറ്റായ ആരോപണങ്ങളാണെന്നും സി്‌സ്റ്റര്‍ ഷീല സവാരിമുത്തുപ്രതികരിച്ചു.