കാക്കനാട്: ദൈവത്തിന്റെ സ്‌നേഹമാര്‍ന്ന പരിപാലനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നമുക്ക്‌സമര്‍പ്പിക്കാം എന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മാര്‍ റാഫേല്‍ തട്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെയും മറ്റു പ്രാര്‍ത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാര്‍ത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.