1449 ല്‍ സ്‌പെയ്‌നിലെ മാ്ഡ്രിഡില്‍ യൂവെസ് എന്ന വനിതയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നു ആബട്ട് ഓര്‍സിനി എഴുതുന്നു. നെപ്പോളിയന്‍ ഈ ദേവാലയവും ഇതോട് അനുബന്ധിച്ചുള്ള ആശ്രമവും നശിപ്പിച്ചപ്പോഴും മാതാവിന്റെ പ്രത്യക്ഷീകരണവും അതുസംബന്ധിച്ചുള്ള പല ഓര്‍മ്മകളും അവശേഷിക്കാതെയായി. പലര്‍ക്കും ഇപ്പോഴും മാതാവിന്റെ ഈ പ്രത്യക്ഷീകരണത്തെക്കുറിച്ച് കാര്യമായി അറിയില്ല. പക്ഷേ ക്രൈസ്തവര്‍ ഇക്കാര്യം ഒരിക്കലും മറന്നുപോകരുതാത്തതാണ്.
പന്ത്രണ്ടുവയസു പ്രായമുള്ള പെണ്‍കുട്ടിയായിരുന്നു യുവൈസ്. ആഗ്നസ് എന്നും ചിലയിടങ്ങളില്‍ പരാമര്‍ശിച്ചുകാണുന്നു. സാധാരണ അതേ പ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് വളരെ വ്യത്യസ്തയായിരുന്നു അവള്‍ ജപമാലയുടെ പതിനഞ്ച് രഹസ്യങ്ങളും അവള്‍ പ്രാര്‍ത്ഥിച്ചു ധ്യാനിക്കാറുണ്ടായിരുന്നു. 1449 മാര്‍ച്ച് മൂന്നാം തീയതി അവള്‍ നടന്നുവരുമ്പോള്‍- അതൊരു ഉച്ചസമയമായിരുന്നു- സുവര്‍ണ്ണനിറമുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. ക്യൂബായിലുളള ആളുകള്‍ പാപങ്ങളെ പ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പു ചോദിക്കുകയുംചെയ്തില്ലെങ്കില്‍ ദൈവം അവരെ ശിക്ഷിക്കുമെന്ന് ആ സ്ത്രീ അവള്‍ക്ക് മുന്നറിയിപ്പു നല്കി. അതിന് ശേഷം ആ സ്ത്രീ അപ്രത്യക്ഷയായി.
ഈ സംഭവം അവള്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ പിറ്റേന്ന് ഉച്ചസമയത്ത് ആ സ്്ത്രീ അവള്‍ക്കു വീണ്ടും പ്രത്യക്ഷപ്പെടുകയും താന്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ആളുകള്‍ക്ക് താക്കീതു കൊടുത്തില്ലെങ്കില്‍ അവര്‍ നശിക്കുമെന്ന കാര്യം പറയാന്‍ മാതാവ് അവളെ വീണ്ടും ചുമതലപ്പെടുത്തി. നീ ആരാണ് എന്ന് പെണ്‍കുട്ടി ചോദിച്ചപ്പോള്‍ മാതാവ് അപ്രത്യക്ഷയായി. അന്ന വീട്ടിലെത്തിയ ആഗ്നസ് ഇക്കാര്യം പിതാവിനെ അറിയിച്ചു. എന്നാല്‍ അദ്ദേഹം ഇക്കാര്യം അവഗണിച്ചുകളഞ്ഞു. മാര്‍ച്ച് ഏഴാം തീയതി മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. താന്‍ മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞുവെന്ന് അവള്‍ മാതാവിനെ അറിയിച്ചു. അക്കാര്യമെല്ലാം മറ്റുള്ളവരെയും എഴുതി അറിയിക്കാനും അക്കാര്യത്തില്‍ ഭയം വേണ്ടെന്നും മാതാവ് അവളെ ധൈര്യപ്പെടുത്തി..വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ അപ്പന്‍ അവളോട് ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ ദേഷ്യപ്പെടുകയും എന്നാല്‍ അമ്മ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പിന്നീട് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആഗ്നസ് നീ ആരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കന്യാമറിയമാണെന്ന് മറുപടികിട്ടി. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പിന്നീട് ദേവാലയം പണിതു. നിരവധിയായ രോഗസൗഖ്യങ്ങളുണ്ടായി. മാതാവിന്റെ പ്രത്യക്ഷീകരണത്തെ സഭ അംഗീകരിച്ചു. അഞ്ചു നൂറ്റാണ്ടോളം ദേവാലയം നിലനിന്നു.
1936 ലെ അഗ്നിബാധയില്‍ ദേവാലയം നശിച്ചു. ആഭ്യന്തരയുദ്ധമായിരുന്നു അതിന് കാരണം. അതിനിടയില്‍ പെട്ട് നിരവധി കന്യാസ്ത്രീകള്‍ രക്തസാക്ഷികളായി. 1949 ല്‍ ദേവാലയം വീണ്ടും പുതുക്കിപ്പണിതു. അതേ സ്ഥലത്തുതന്നെ. ഇന്നും അവിടെ നിരവധിയായ അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.