സീറോമലബാര്‍ മലങ്കര സഭയില്‍ വിഭൂതിതിരുനാളോടെ നോമ്പുുകാലത്തേക്കു പ്രവേശിച്ചു. എന്നാല്‍ ലത്തീന്‍ സഭയില്‍ ബുധനാഴ്ച മുതല്ക്കാണ് നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്നത്.വലിയ നോമ്പ് അമ്പതു ദിവസവും നാല്പതുദിവസവുമായി ആചരിക്കുന്ന വ്യത്യസ്ത പാരമ്പര്യങ്ങള്‍ നിലവിലുണ്ട്് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പൗരസ്ത്യസഭകളില്‍ 50 ദിവസവും ലത്തീന്‍ സഭയില്‍ 40 ദിവസവുമാണ് വലിയ നോമ്പാചരണം. ലത്തീന്‍ സഭയില്‍ വിഭൂതി ബുധന്‍ മുതല്‍ നോമ്പ് ആരംഭിക്കുന്നു. എന്നാല്‍ സീറോ മലബാര്‍-മലങ്കര സഭകളിലാകട്ടെ’ വിഭൂതിബുധനു മുമ്പു വരുന്ന തിങ്കള്‍ മുതല്‍ നോമ്പാചരണം ആരംഭിക്കുന്നു.