വര്‍ഷം 1050. മോണ്ടെ കാസിനോയിലെ ബെനഡിക്ടൈന്‍ ആ്ശ്രമത്തിലെ രണ്ടു സന്യാസികള്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടു. പോകുന്ന വഴി അവര്‍ സുവിശേഷപ്രഘോഷണം നടത്തുന്നുമുണ്ടായിരുന്നു. ഒരു ദിവസം അവര്‍ ഫ്രാന്‍സിന്റെ തീരമായ നോര്‍മാന്‍ഡിയിലെത്തി. ഗ്രാന്‍ഡ് ചാംമ്പ് എന്നാണ് അവിടം അറിയപ്പെട്ടിരുന്നത്. യാത്രയുടെ ക്ഷീണം മൂലം ഇരുവരും അവിടെ വിശ്രമിക്കാമെന്ന് തീരുമാനിച്ചു. മുകളില്‍ താരകങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ആകാശത്തിന് ചുവടെ കടല്‍ത്തീരത്ത് വിശ്രമിക്കാമെന്നാണ് അവര്‍് തീരുമാനിച്ചത്. അതനുസരിച്ച് ഫാ. റോഗെറിയോ തീരത്തുകിടന്നുറങ്ങി. മറ്റേ സന്യാസി സമീപത്തുള്ള ചെറിയൊരു ബോട്ടിലാണ് കിടന്നുറങ്ങിയത്. അന്ന്ു രാത്രിയില്‍ വീശിയ ചെറിയൊരു കാറ്റില്‍ ഈ ബോട്ട് ചലിച്ചുതുടങ്ങുകയും തീരത്തു നിന്ന് ബോട്ട് കടലിലേക്ക് നീങ്ങിത്തുടങ്ങുകയും ചെയ്തു. ഇതൊന്നും ബോട്ടില്‍ കിടന്നുറങ്ങിയിരുന്ന സന്യാസി അറിഞ്ഞിരുന്നില്ല. അദ്ദേഹം ഉറക്കമുണര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ തീരത്തെത്തിയിരുന്നു. ചെറിയൊരു ബോ്ട്ടില്‍ ഒരു സന്യാസി കടല്‍ കടന്ന് സെയില്‍സ്ബറിയിലെത്തിയത് സമീപവാസികളെ അത്ഭുതപ്പെടുത്തി. ഫ്രഞ്ച് കടല്‍ ചെറിയൊരു ബോട്ടില്‍ കടന്നത് ഒരു അത്ഭുതമായിട്ടു മാത്രമേ അവര്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.
ഉറക്കമുണര്‍ന്ന ഫാ. റോഗെറിയോയ്ക്ക് കാര്യങ്ങള്‍ മനസ്സിലായി. സുഹൃത്തിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചതിനു ശേഷം അദ്ദേഹം ഒറ്റയ്ക്ക് തന്റെ യാത്ര തുടര്‍ന്നു. ഒരുദിവസം രാത്രിയില്‍ ഉറങ്ങിക്കിടന്ന അദ്ദേഹം് തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സ്വപ്‌നം കാണുകയുണ്ടായി. ആകാശത്തുനിന്ന് ഒരു നക്ഷത്രം അടര്‍ന്ന് താഴെ പതിക്കുകയും അവിടം മുഴുവന്‍ കത്തുന്നതുമായിരുന്നു ആ സ്വപ്നം. അതോടൊപ്പം ഒരു സ്വരം അദ്ദേഹം കേട്ടു.: സ്വര്‍ഗ്ഗീയ കന്യക ഇവിടെ ഒരു ദേവാലയം പണിയപ്പെടാന്‍ ആഗ്രഹിക്കുന്നു’
ഉറക്കമുണര്‍ന്ന അദ്ദേഹം കണ്ടത് ചുറ്റുപാടുകള്‍ മുഴുവന്‍ കത്തിനശിച്ചിരിക്കുന്നതായിട്ടാണ്.എന്നാല്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടുമുണ്ടായിരുന്നില്ല. മാതാവിന്റെ ആഗ്രഹപ്രകാരം ഇവിടെയൊരു ദേവാലയം പണിയണമെന്ന് അദ്ദേഹം തീരുാനിച്ചു. അപ്രകാരം പണിയുന്ന ദേവാലയത്തില്‍ മാതാവിന് ഔര്‍ ലേഡി ഓഫ് ദ സ്റ്റാര്‍ എന്ന വിശേഷണം നല്കാനാണ് അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ പ്രദേശത്തെ ദാരിദ്ര്യവും പട്ടിണിയും മൂലം താന്‍ ആഗ്രഹിച്ചതുപോലെ ഒര ുദേവാലയം പണിയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പകരം ഒരു ചെറിയ അള്‍ത്താര മാത്രമാണ് അദ്ദേഹത്തിന് പണിയാന്‍ കഴിഞ്ഞത്.
വില്യം രാജാവ് ഇംഗ്ലണ്ട് കീഴടക്കിയത് ഈ സമയത്തായിരുന്നു. ഔര്‍ലേഡി ഓഫ് ദ സ്റ്റാര്‍ ആശ്രമത്തെക്കുറിച്ചു അറിഞ്ഞുവരാനായി അദ്ദേഹം തന്റെ സ്വകാര്യ ഡോക്ടറെ അവിടേയ്ക്ക്് അയച്ചു. അവിടെയെത്തിയപ്പോഴാണ് റോഗെറിയോ തന്റെ സഹോദരനാണെന്ന് ഡോക്ടറിന് മനസ്സിലായത്. ഫാ. റോഗെറിയോ സംഭവിച്ചതുമുഴുവന്‍ സഹോദരനോട് പറഞ്ഞു. തന്റെ സുഹൃത്ത് ഒറ്റയ്ക്ക് കടല്‍ കടന്ന് ചെറിയൊരു ബോട്ടില്‍ ഫ്രാന്‍സിലെത്തിയ കാര്യം അപ്പോഴാണ് അച്ചന് മനസിലായത്. തന്റെ ആ സുഹൃത്ത് ഇപ്പോള്‍ സെയില്‍സ് ബറിയിലെ ബിഷപ്പാണെന്നും അച്ചനു മനസിലായി. തങ്ങളെ വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടിമുട്ടിച്ച മാതാവിന്റെ സംരക്ഷണത്തിനും സ്‌നേഹത്തിനും അവര്‍ നന്ദി പറഞ്ഞു. വില്യം രാജാവ് ആ പ്രദേശം മുഴുവന്‍ ഫാ. റോഗെറിയോയ്ക്ക് വി്ട്ടുകൊടുക്കുകയും ദേവാലയം പണിയാന്‍ സാമ്പത്തിസഹായം നല്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ മകന്‍ ഹെന്‍ട്രി രാജാവിന്റെ കാലത്താണ് ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായത്. വൈകാതെ ഇരുണ്ടകാലഘട്ടം കടന്നുവന്നു. വൈകാതെ കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ നിന്നുപോലും ഔര്‍ലേഡി ഓഫ് ദ സ്റ്റാറിന്റെ കഥകള്‍ വിസ്മരിക്കപ്പെട്ടുപോയി.
നമുക്ക് മാതാവിനോട് പ്രാര്‍ഥിക്കാം:
താരകറാണിയായ മറിയമേ ഞങ്ങളുടെ ശിശുസഹജമായ ഹൃദയങ്ങളിലേക്ക് നോക്കണമേ. ദിവസം ആഗമിക്കാറായി എന്ന് ഞങ്ങളെ അറിയിക്കുന്ന പുലര്‍കാല നക്ഷത്രം അങ്ങാകുന്നു. പകല്‍ അവസാനിക്കാറായിരിക്കുന്നുവെന്ന് ഞങ്ങളെ അറിയിക്കുന്ന സായാഹ്നനക്ഷത്രവും അങ്ങുതന്നെയാകുന്നു. നിത്യമായ ലോകത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നതിനായി ഈശോയെ ഞങ്ങളുടെ അരികിലേക്ക് അയച്ച് അങ്ങ് സമുദ്രനക്ഷത്രവുമാകുന്നു. ജീവിതത്തിലെ കാറുംകോളും നിറഞ്ഞ അന്തരീക്ഷത്തില്‍ അങ്ങ് ഞങ്ങളുടെ പ്രത്യാശയും പ്രതീക്ഷയുമായിരിക്കണമേ. ഞങ്ങളുടെ ഹൃദയം എന്നുംഅങ്ങേപ്പക്കല്‍ വിശ്രമിക്കട്ടെ. ഓ താരകറാണി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ’