Monday, March 10, 2025
spot_img
More

    മാര്‍ച്ച് 9- ഔര്‍ ലേഡി ഓഫ് സാവിഗ്നി, ഫ്രാന്‍സ്

    വാഴ്ത്തപ്പെട്ട വിറ്റാലിസ് കൂദാശ നിര്‍വഹിച്ച ദേവാലയമാണ് ഇത്. 1112 ലാണ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിച്ചത്. വിറ്റാലിസ് ആയിരുന്നു ഇവിടുത്തെ ആദ്യത്തെ ആശ്രമാധിപനും. നോര്‍മാന്‍ഡി രൂപതയിലാണ് ഈ ദേവാലയം. വിറ്റാലിസ് ബെനഡിക്ടൈന്‍ സന്യാസിയായിരുന്നു. പിന്നീട് ഈ ആശ്രമവും ദേവാലയവും സിസ്റ്റേഴ്‌സിയന്‍ സന്യാസിമാര്‍ക്ക് കൈമാറി സാവിഗ്നിയിലെ വനത്തില്‍ പ്രാര്‍ത്ഥനയുംപരിത്യാഗപ്രവൃത്തികളുമായി കഴിഞ്ഞിരുന്ന വിറ്റാലിന്റെ പ്രശസ്തി വ്യാപിച്ചപ്പോള്‍ അനേകര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി എത്തി.

    അവരുടെ ആവശ്യപ്രകാരമാണ് ഒരു ആശ്രമം അദ്ദേഹം സ്ഥാപിച്ചത്.ഫൗഗേറെസ് പ്രഭുവാണ് അതിനുവേണ്ട സ്ഥലം നല്കിയത്. 1119 ല്‍ പോപ്പ് സെലസ്റ്റിന്‍ രണ്ടാമന്റെ കീഴിലായി ആശ്രമം. സാവിഗ്നിയിലെ മൂന്നാമത്തെ ആശ്രമാധിപനായിരുന്നു സെര്‍ലോണ്‍. മാതാവിനോട് അങ്ങേയറ്റം ഭക്തിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മാതാവിന്റെ ബഹുമാനാര്‍ത്ഥം ഒരിക്കല്‍വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിക്കവെ വിശുദ്ധ ബലിയര്‍പ്പണത്തിനിടയില്‍ സുഗന്ധാഭിഷേകം അനുഭവപ്പെട്ടു. മാതാവിന്റെ സാന്നിധ്യം ആശ്രമത്തിലുണ്ട് എ്ന്നതിന് ഇത് വ്യക്തമായ തെളിവായി തുടര്‍ന്ന് നിരവധിയായ അത്ഭുതങ്ങള്‍ ദേവാലയവുമായി ബന്ധപ്പെട്ട് ഇവിടെ അരങ്ങേറുകയുണ്ടായി.

    പതിനാറാം നൂറ്റാണ്ടില്‍ കാല്‍വിനിസ്റ്റുകള്‍ ആശ്രമം അഗ്നിക്കിരയാക്കി. പക്ഷേ ദേവാലയം ഇപ്പോഴും നിലനില്ക്കുന്നു. പുതുക്കിപ്പണിത ദേവാലയം 1869 മുതല്‍ ഇടവകദേവാലയമായി ഉയര്‍ത്തപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!