ഇന്ത്യാനപൊലിസ്: ഇന്ത്യാനയിലെ മോറിസിലെ സെന്റ് അന്തോണി കാത്തലിക് ചര്‍ച്ചില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് രൂപതാതലത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രഫഷനല്‍ ലബോറട്ടറിയുടെ സഹായത്തോടെയാണ് രൂപതാതല അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ താഴെ വീണ തിരുവോസ്തി വെള്ളത്തിലിട്ടു സൂക്ഷിക്കുകയും പിറ്റേന്ന് ശനിയാഴ്ച വൈകുന്നേരം നോക്കിയപ്പോള്‍ തിരുവോസ്തിയില്‍ രക്തത്തുള്ളികള്‍ കണ്ടെത്തുകയും ചെയ്തു.സൂക്ഷ്മപരിശോധനയില്‍ മാംസത്തോടുകൂടിയ രക്തത്തുള്ളികളായിരുന്നു അതിലുണ്ടായിരുന്നത്. ഇതേക്കുറിച്ചാണ് രൂപതാതല അന്വേഷണം നടത്തുന്നത്. സൂപ്പര്‍നാച്വറല്‍ സംഭവങ്ങളെക്കുറിച്ചുള്ള പഠനത്തിന് വത്തിക്കാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.