Friday, March 14, 2025
spot_img
More

    മാര്‍ച്ച് 14- ഔര്‍ ലേഡി ദെ ലാ ബ്രെച്ചെ, ഫ്രാന്‍സ്

    1568 ല്‍ പാഷണ്ഡികള്‍ നഗരത്തെ ഉപരോധിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുത്തിയ മാതാവിനോടുളള നന്ദിസൂചകമായി ചാര്‍ട്രെസില്‍ എല്ലാവര്‍ഷവും മരിയന്‍ പ്രദക്ഷിണം നടത്താറുണ്ട്. പീരങ്കികളും മറ്റുംകൊണ്ട് നഗരത്തിനു കേടുപാടുകള്‍ വരുത്താന്‍ ശ്രമം നടന്നുവെങ്കിലും അതൊന്നും സംഭവിക്കാതെ പോയത് മാതാവിന്റെ സംരക്ഷണം ഉള്ളതുകൊണ്ടായിരുന്നു. വെടിയുതിര്‍ത്തുവെങ്കിലും അതിന്റെ കേടുപാടുകള്‍ ഇപ്പോഴും രൂപത്തിലുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭത്തിന് മുമ്പുവരെ ഇതുപോലെയുള്ള പ്രദക്ഷിണങ്ങള്‍ പതിവായിരുന്നു. ന ഗരത്തിലെ മേയറോ അല്ലെങ്കില്‍ അതുപോലെ പ്രധാനപ്പെട്ട വ്യക്തികളോ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

    മാതാവിന്റെ സംരക്ഷണം വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. ശത്രുക്കള്‍ നഗരം ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്്ത്രീ ഒരു കുഞ്ഞിനെയും കൈയിലെടുത്തുപിടിച്ചു അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു, ശത്രുക്കള്‍ അവള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പക്ഷേ ഓരോ വെടിയുണ്ടകളും അവള്‍ കൈകൊണ്ടു പിടിച്ച് അത് ഏപ്രണില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. ഇത് ശത്രുക്കളെ ഭയവിഹ്വലരാക്കി. അവര്‍ നിരന്നുനിന്നു വെടിയുതിര്‍ത്തുവെങ്കിലും അവയൊന്നുംഅവരെ സ്പര്‍ശിച്ചില്ല. മാതാവിന്റെ സംരക്ഷണം തങ്ങള്‍ക്കുണ്ടെന്ന് കത്തോലിക്കാവിശ്വാസികള്‍ക്ക് ഈ സംഭവം ഉറച്ച ബോധ്യം നല്കി. അവര്‍ അതോടെ ശക്തമായി ശത്രുക്കളെ നേരിടാന്‍ഇറങ്ങിത്തിരിച്ചു. അതോടെ അവര്‍ പിന്‍വാങ്ങുകയും ചെയ്തു.

    ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം മാതാവിന്റെ സംരക്ഷണത്തിനായി സമര്‍പ്പിച്ചു. ഈ ദേവാലയം പിന്നീട് ഫ്രഞ്ച് വിപ്ലവകാലത്ത് നശിപ്പിക്കപ്പെട്ടു. പുതിയ ചാപ്പലിന്റെ ശിലാസ്ഥാപനം 1843 ഏപ്രില്‍ ഏഴിന് നടന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!