മനില: മനുഷ്യത്വത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ മുന്‍ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെറെറ്റിനെ അറസ്റ്റ് ചെയ്തു. ഇന്റര്‍നാഷനല്‍ ക്രിമിനില്‍ കോര്‍ട്ടാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആയിരക്കണക്കിന് പേരെയാണ് ഇദ്ദേഹം തന്റെഭരണകാലത്ത് കൊന്നൊടുക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാസഭ രംഗത്തുവന്നിരുന്നു. 2018 മുതല്‍ 2020 വരെ മയക്കുമരുന്നിനെതിരെയുള്ള യുദ്ധം എന്ന പേരിലാണ് ഈ നരഹത്യകള്‍ അദ്ദേഹം നടത്തിയത്. എക്‌സ്ട്രാജുഡീഷ്യല്‍ കൊലപാതകങ്ങളാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിന്റെ കണക്കുപ്രകാരം 6,248 കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് കൊലപാതകസംഖ്യ മുപ്പതിനായിരത്തോളം വരും.