ബ്രസല്‍സിന് സമീപമാണ് ഔര്‍ ലേഡി ഓഫ് കാലെവോര്‍ട്ട്. 1451 മുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച മരിയന്‍രൂപമാണ് ഇത്. 1623 ലാണ് മാതാവിന്റെ ബഹുമാനാര്‍ത്ഥം ഇവിടെ ഒരു ദേവാലയം പണിതത്. ഔര്‍ ലേഡി ഓഫ് കാലെവോര്‍ട്ടിന്, ഔര്‍ ലേഡി ഓഫ് ഗുഡ് സക്‌സസ്, ഔര്‍ ലേഡി ഓഫ് അബെര്‍ദീന്‍ എന്നീ പേരുകളുമുണ്ട്. പ്രൊട്ടസ്റ്റന്റ് നവീകരണകാലത്ത് ഈ രൂപം ഒരു കത്തോലിക്കാകുടുംബമാണ് സംരക്ഷിച്ചുപോന്നിരുന്നത്.
എന്നാല്‍ അബദ്ധവശാല്‍ എങ്ങനെയോ പ്രൊട്ടസ്റ്റന്റ് കുടുംബത്തിന്റെ കൈയില്‍ ഇതെത്തിച്ചേര്‍ന്നു. അവരുടെ കുടുംബത്തില്‍ അതോടെ നിരവധിയായ അത്ഭുതങ്ങള്‍ സംഭവിച്ചു. ഇതുമൂലം അവര്‍ വീണ്ടും കത്തോലിക്കാസഭയില്‍ അംഗമായി., ഫ്രഞ്ച് വിപ്ലവകാലത്ത ഇംഗ്ലീഷ് കത്തോലിക്കാകുടുംബത്തിലാണ് ഇതു സംരക്ഷിക്കപ്പെട്ടിരുന്നത്. 1805 വരെ ഇപ്രകാരം അതു സംരക്ഷിക്കപ്പെട്ടു. വീണ്ടും അത് ബെല്‍ജിയത്തിലെത്തി. വലതുകരത്തില്‍ ഉണ്ണീശോയെ സംവഹിച്ചുനില്ക്കു്ന്നമേരിരൂപമാണ് ഇത്. മാതാവിന്‌റെ ഇടതുകരം കൊണ്ട് ഉണ്ണിയുടെ കാലുകള്‍ താങ്ങിയിട്ടുമുണ്ട്, വലിയൊരു ജപമാലയും അമ്മയുടെ കയ്യിലുണ്ട്.