പരിശുദ്ധ അമ്മയുടെ മുടി തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇത്. വിശുദ്ധ രക്തത്തിന്റെ തിരുശേഷിപ്പും ഇവിടെയുണ്ട്. ഇതു രണ്ടും ഈ ദേവാലയത്തെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറ്റിയിരിക്കുന്നു. 1150 മുതല്‍ ഈ തിരുശേഷിപ്പ് ഇവിടെ വണങ്ങുന്നു. മെയ് മാസത്തിലെ ആദ്യഞായറാഴ്ചയാണ് വാര്‍ഷികതീര്‍ത്ഥാടനം. എല്ലാ വെള്ളിയാഴ്ചയും തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്്ഠിക്കാറുണ്ട്. 1225 ലാണ് ഗോഥിക് ശൈലിയില്‍ ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. ഇതിനെ പ്രശസ്തമാക്കിയത് 44 അടി ഉയരമുള്ള ടവറാണ്. ഇതിന്റെ ഉള്ളിലാണ് അമൂല്യമായ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. മൈക്കലാഞ്ചലോയുടെ പിയാത്തേയിലെ മാതാവിന്റെ രൂപസാദൃശ്യമുള്ള മുഖമാണ് ഈ മാതാവിന്റേത്.
1794 ല്‍ മാതാവിന്റെ രൂപം പാരീസീലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതമായി. ഫ്രഞ്ചുവിപ്ലവത്തിന്റെ സാഹചര്യത്തിലായിരുന്നു ഇത്. ഭാഗ്യവശാല്‍ ഈ രൂപം നശിപ്പിക്കപ്പെട്ടില്ല, ഏറെക്കാലം പാരീസില്‍ രൂപം സൂക്ഷിക്കപ്പെട്ടുമില്ല, നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ പതനത്തെതുടര്‍ന്ന് രൂപം വീണ്ടും ബ്രഗ്‌സിലേക്കു തിരികെ കൊണ്ടുവന്നു. ബുളളറ്റ് പ്രൂഫ് ഗ്ലാസിലാണ് ഇപ്പോള്‍ മാതാവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് ഏതാനും അടി അകലെ നിന്നുമാത്രമേ ഇപ്പോള്‍ മാതാവിനെ വണ്ങ്ങാന്‍ വിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ.