തെക്കെ അമേരിക്കന്‍ നാടായ ചിലിയിലെ പുതിയ അപ്പൊസ്‌തോലിക് നുണ്‍ഷ്യൊ ആയി മലയാളി ആര്‍ച്ച്ബിഷപ്പ് കുര്യന്‍ മാത്യു വയലുങ്കലിനെ മാര്‍പ്പാപ്പാ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പൊസ്‌തോലിക് നുണ്‍ഷ്യൊ ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ച്ബിഷപ്പ് കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം, വടവാതൂര്‍ സ്വദേശിയാണ്.1966 ആഗസ്റ്റ് 4നാണ് ജനിച്ചത്. 1998ല്‍ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് കാനനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് അദ്ദേഹം വത്തിക്കാന്റെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തത.