വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിക്കുന്ന വേളയില്‍ യൗസേപ്പിതാവിന്റെ മാന്റലിനെ( Mantle )ക്കുറിച്ച് ഒരു കഥ പ്രചാരത്തിലുണ്ട്. അത് ഇങ്ങനെയാണ്. യൗസേപ്പിതാവിന് മരപ്പണിക്ക് തടി വേണം. പക്ഷേ തടി വാങ്ങാന്‍പണമില്ല. ഈ അവസരത്തില്‍ മാതാവാണ് യൗസേപ്പിതാവിനോട് മാന്റില്‍ പണയം വച്ചിട്ട് പണം വാങ്ങാം എന്ന ആശയം മുന്നോട്ടുവച്ചത്. അതനുസരിച്ച് ഇസ്മയില്‍ എന്നു പേരുള്ള ഒരു വ്യക്തിക്ക് അത് പണയംവച്ചിട്ട് യൗസേപ്പിതാവ് പണം വാങ്ങി. ഇതോടെ ഇസമയിലിന്റെ കുടുംബത്തില്‍ നിരവധിയായ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ക്രൂരയായ ഒരു സ്ത്രീയായിരുന്നു. അവര്‍പെട്ടെന്ന് ദയാലുവായി മാറി. നിരവധിയായ അത്ഭുതങ്ങള്‍ അതുവഴിയായി സംഭവിച്ചപ്പോള്‍ ഇത് യൗസേപ്പിതാവിന് തിരികെ കൊടുക്കാതെ സ്വന്തമായി സൂക്ഷിക്കാന്‍ ഇസ്മയില്‍ തീരുമാനിച്ചു. ഒരു ദിവസം ഇസ്മയിലും ഭാര്യയും യൗസേപ്പിതാവിനെയും മാതാവിനെയും സന്ദര്‍ശിച്ചു. മാതാവ് അവരെ ആശീര്‍വദിച്ചു അയച്ചു. Mantle എല്ലാവരെയും സംരക്ഷിക്കുമെന്ന് മാതാവ് അവരോട് പറഞ്ഞു. റോമിലെ ബസിലിക്കയില്‍ ഇന്ന് Mantle സൂകഷിച്ചുവച്ചിട്ടുണ്ട്.