സഭയുടെ തുടക്കകാലം മുതല്‍ തന്നെ പരിശുദ്ധ അമ്മയോടുള്ള ഭക്തി തീവ്രമായിരുന്നു. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആ ഭക്തി സജീവമായി നിലനിര്‍ത്താനും മാതാവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു, റോമന്‍ സാമ്രാജ്യം ശത്രുക്കള്‍കീഴടക്കിയപ്പോള്‍ മാതാവിന്റെ ചിത്രം അവര്‍ അശുദ്ധമാക്കുമെന്ന് ക്രൈസ്തവര്‍ ഭയന്നു. അതുകൊണ്ട് അവര്‍ ഗുഹകളുടെയും വനങ്ങളുടെയും ഏറ്റവും രഹസ്യമായ ഇടങ്ങളില്‍ പരിശുദ്ധ അമ്മയുടെ പലതരത്തിലുള്ള ചിത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു. ശത്രുക്കള്‍ ഒഴിഞ്ഞുപോയപ്പോള്‍ മാത്രമാണ് അവര്‍ ആ ചിത്രങ്ങള്‍ പിന്നെ കൊണ്ടുവന്നുള്ളൂ. അങ്ങനെ മാതാവിന്റെ ചിത്രങ്ങള്‍കൊണ്ടുവരാന്‍ തന്നെ ആളുകള്‍ വളരെ കുറച്ചുമാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതിലൊരു ചിത്രമാണ് ഇത്. ഒരു ദിവസം വിശുദ്ധ ബെര്‍ണാര്‍ഡ് തന്റെ കൊട്ടാരത്തിന്റെ വഴിയിലൂടെ നടക്കുകയായിരുന്നു., അപ്പോഴാണ് മുള്ളുള്ള ഒരു കുറ്റിച്ചെടിയിലേക്ക് അവളുടെ കണ്ണുകള്‍ പതിഞ്ഞത്.
വസന്തത്തിന്റെ ഏറ്റവും സമ്പന്നമായ പൂക്കള്‍ നിറഞ്ഞ അര്‍ബൂട്ടസ് അവള്‍ കാണുകയും അവള്‍ അതിന്റെ ഒരു ശാഖ പരിശുദ്ധ കന്യകയുടെ രൂപത്തിന് മുകളില്‍ തൂക്കിയിടുകയും ചെയ്തു. പരിശുദ്ധ അമ്മയ്ക്ക് ഇപ്രകാരം ഓരോ ദിവസവും അവള്‍ ഓരോ ശാഖകള്‍ നല്കിപ്പോന്നു. ഒരുദിവസം അവള്‍ക്കതിന് സാധിച്ചില്ല. കാരണം ദരിദ്രരെ സഹായിക്കുന്ന തിരക്കിലായിരുന്നു അവള്‍. എങ്കിലും രാത്രിയായപ്പോള്‍ അവള്‍ ചെടിയുടെ ശിഖരം കൊണ്ട് മാതാവിന്റെ രൂപം അലങ്കരിക്കാനായി അവിടേയ്ക്ക് പോയി. പക്ഷേ അവിടം മുഴുവന്‍ ഇരുട്ടായിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ ഒരു ശാഖ ഒടിച്ചെടുത്തു. അപ്പോള്‍ അവിടെ കുറ്റിക്കാട്ടില്‍ നിന്ന് അലൗകികമായ ഒരു വെളിച്ചം പൊട്ടിപ്പുറപ്പെട്ടു. പക്ഷേ അതെന്തെന്ന് അവള്‍ക്ക് മനസ്സിലായില്ല. അതേക്കുറിച്ചായിരുന്നു രാത്രിയിലും പിറ്റേന്നും അവള്‍ ചിന്തിച്ചത്. അടുത്തദിവസം അവള്‍ ഒര ുപുരോഹിതനെക്കൂട്ടിയാണ് അവിടേയ്ക്ക പോയത്. അപ്പോഴും ആ കുറ്റിക്കാട്ടില്‍ നിന്ന് അലൗകികമായവെളിച്ചമുണ്ടായിരുന്നു. സ്വര്‍ഗത്തില്‍ നിന്നാണ് ആ വെളിച്ചമെന്ന് അവര്‍ക്ക് തോന്നി. പുരോഹിതന്‍ ഒരു ദേവാലയഗീതം ആലപിച്ചു. അവിടെ അവര്‍ മാതാവിന്റെ ഒരു ചിത്രം കണ്ടു. പണ്ട് മാതാവിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നതിനെക്കുറിച്ചു പറഞ്ഞുവല്ലോ അത്തരമൊരു ചിത്രം. ആ ചിത്രത്തില്‍നി്ന്നാണ് പ്രകാശം പുറപ്പെട്ടത്. പിന്നീട് അവിടെയൊരു ദേവാലയം പണിയുകയും വിശ്വാസികള്‍ അവിടേയ്ക്ക് തീര്‍ത്ഥാടനം ആരംഭിക്കുകയും ചെയ്തു.