ഇന്ന് മാര്‍ച്ച് 19 ന് കത്തോലിക്കാസഭ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിക്കുകയാണല്ലോ? ഈ അവസരത്തില്‍ നമുക്ക് എങ്ങനെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ സമുചിതമായി ആഘോഷിക്കാന്‍ സാധിക്കുന്നത്? പല മാര്‍ഗ്ഗങ്ങളിലൂടെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നമുക്ക് ഭക്തിപൂര്‍വ്വം ആഘോഷിക്കാം അതിലൊരു മാര്‍ഗം വിശുദ്ധ യൗസേപ്പിതാവിന്റെ കഥ വീട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ്. തിരുക്കുടുംബത്തിന്റെ പാലകനായ വിശുദ്ധ യൗസേപ്പിന്റെ സഹനവും അധ്വാനശീലവും നാം പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം. തിരുക്കുടുംബത്തെ രക്ഷിക്കാനായി യൗസേപ്പിതാവ് ചെയ്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക വഴി യൗസേപ്പിതാവിനോടുളള ഭക്തി കുട്ടികളില്‍ വളരും. യൗസേപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞുകൊടുക്കുകയാണ് മറ്റൊരു വഴി.
മാതാവിനോടു കാണിച്ച വിശ്വസ്തത, ജോലി ചെയ്യാനുള്ള സന്നദ്ധത, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള ധീരത ഇതെല്ലാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. യൗസേപ്പിതാവിന്റെ ഏതെങ്കിലും ഗുണങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് മറ്റൊരു കാര്യം.യൗസേപ്പിതാവിനെക്കുറിച്ചു,സമകാലികസമൂഹത്തില്‍ യൗസേപ്പിതാവിനെ എങ്ങനെയെല്ലാം പകര്‍ത്താം കഴിയും എന്ന വിഷയത്തെക്കുറിച്ച് കുടുംബക്കൂട്ടായ്മയിലോ മറ്റ് ഗ്രൂപ്പുകളിലോ ചര്‍ച്ച ചെയ്യുക. യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കുകയും നമ്മുടെ പ്രത്യേക മധ്യസ്ഥനായി സ്വീകരിക്കുകയും ചെയ്യുക. എല്ലാ ദിവസവും യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കുക.