കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം പാപം വിട്ടുപേക്ഷിക്കണം. ദൈവം ഒരിക്കലും ആരുടെയും തിന്മയെ ആശീര്‍വദിക്കുന്നില്ല. തിന്മയില്‍ ദൈവം സന്തോഷിക്കുന്നില്ല. തിന്മയോട് ദൈവം സഹിഷ്ണുത പുലര്‍ത്തുന്നില്ല. ദൈവം തി്ന്മയെ വെറുക്കുന്നു. പാപത്തോട് ഒരുതരത്തിലും സഹിഷ്ണുത നാം പുലര്‍ത്തരുത്. പാപത്തെ നാം വെറുക്കണം. വചനം പറയുന്നതുപോലെ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കണം. ജീവനും മരണവും തിന്മയും നന്മയും ദൈവം നമ്മുടെ മുമ്പില്‍ വച്ചിട്ടുണ്ട്. നന്മയുംജീവനുമാണ് നാം തിരഞ്ഞെടുക്കേണ്ടതെന്നാണ് വചനം അനുശാസി്ക്കുന്നത്. ജീവിതം എന്നുപറയുന്നത് തിര്‌ഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. നാം എന്തു തിരഞ്ഞെടുക്കുന്നുവോ അതാണ് നമ്മുടെ ജീവിതത്തിന്റെ നന്മയോ തിന്മയോ ഉയര്‍ച്ചയോ താഴ്ചയോ പരാജയമോ വിജയമോ നിര്‍ണയിക്കുന്നത്.ഒരു നല്ല തിരഞ്ഞെടുപ്പ് നമ്മെ ഉയര്‍ച്ചയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കും.
അതുകൊണ്ട് ദൈവത്തെ തിരഞ്ഞെടുക്കുക,സമാധാനം തിരഞ്ഞെടുക്കുക, നന്മ തിരഞ്ഞെടുക്കുക സന്തോഷം തിരഞ്ഞെടുക്കുക. അതുവഴി ജീവിതം നന്മനിറഞ്ഞതായി മാറും. കലഹവും സമാധാനവും നമ്മുടെ മുമ്പിലിരിക്കുമ്പോള്‍ സമാധാനം തിരഞ്ഞെടുക്കുക. ദൈവവും സാത്താനും നമ്മുടെ മുമ്പിലിരിക്കുമ്പോള്‍ ദൈവത്തെ തിരഞ്ഞെടുക്കുക. സ്‌നേഹവും വെറുപ്പും നമ്മുടെ മുമ്പിലുള്ളപ്പോള്‍സ്‌നേഹം തിരഞ്ഞെടുക്കുക. സന്തോഷവും സങ്കടവുമുള്ളപ്പോള്‍ സന്തോഷം തിരഞ്ഞെടുക്കുക. 24 മണിക്കൂറിനുളളില്‍ നാം എന്തു തിരഞ്ഞെടുക്കുന്നുവോ അതാണ് നമ്മുടെ ജീവിതത്തെ സന്തോഷഭരിതമോ സങ്കടപൂരിതമോ ആക്കിമാറ്റുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ നല്ല ഫലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനായി നല്ല തീരുമാനങ്ങള്‍ നമുക്കെടുക്കാം. ഓരോ പ്രഭാതത്തിലും ഉണര്‍ന്നെണീല്ക്കുമ്പോള്‍ നാം നമ്മോടുതന്നെ ചോദിക്കണം ഇന്നേ ദിവസം ഞാന്‍ എന്തു തിരഞ്ഞെടുക്കും സ്‌നേഹമോ വെറുപ്പോ, സങ്കടമോസന്തോഷമോ.. സമാധാനമോ വിദ്വേഷമോ..പകയോ ക്ഷമയോ?