2025 മാര്‍ച്ച് 25 മുതല്‍ 2026 മാര്‍ച്ച് 25 വരെ ഒരുവര്‍ഷക്കാലത്തേക്ക് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നേതൃത്വം നല്കുന്ന മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡജപമാല നടക്കുന്നു. തിരുസഭയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് നിയോഗമായി വച്ചിരിക്കുന്നത്. രാവും പകലും മുടങ്ങാതെയുള്ള ജപമാലയാണ് ക്രമീകരിച്ചിരിക്കുന്നത്. ദേശത്തും കുടുംബത്തിലും ആത്മീയമായ വളര്‍ച്ച ഉണ്ടാകണമെന്ന ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. വര്‍ഷത്തിലെ ഒരു ആഴ്ചയോ മണിക്കൂറോ ഒരുദിവസമോ അഖണ്ഡജപമാല പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കാന്‍ സാധിക്കുന്നവര്‍ക്ക് മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാവുന്നതാണ്.