സെന്റ് ബോണറ്റ് അഥവാ സെന്റ് ബോണിറ്റസ് പത്തുവര്‍ഷക്കാലം ക്ലെര്‍മോണ്ടിലെ മെത്രാനായിരുന്നു. പരിശുദ്ധ അമ്മയോട് അത്യധികമായ ഭക്തിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ദേവാലയത്തില്‍ ഒറ്റയ്ക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അദ്ദേഹത്തിന് മാതാവിന്റെ നേരിട്ടുള്ള ദര്‍ശനം ലഭിക്കുകയുണ്ടായി. സ്വര്‍ഗീയഗീതങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ കാതുകള്‍ നിറഞ്ഞു. ശിരസുയര്‍ത്തിനോക്കിയ അദ്ദേഹം കണ്ടത് അനേകം വിശുദ്ധരോടും മാലാഖമാരോടും സഹിതം പരിശുദ്ധ അമ്മ സ്വര്‍ഗം വിട്ടിറങ്ങിവരുന്നതാണ്. അലൗകികമായ പ്രകാശം അവിടെ പരന്നു. പ്രദക്ഷിണം പോലെ മാതാവും വിശുദ്ധരും മാലാഖഗണവും മുന്നോട്ടുനടന്നു. പ്രധാന അള്‍ത്താരയുടെ മുമ്പിലാണ് അത് അവസാനിച്ചത്. പരിശുദ്ധ അമ്മ ആവശ്യപ്പെട്ടതുപ്രകാരം ബിഷപ് ബോണറ്റ് കുര്‍ബാന ആരംഭിച്ചു. വിശുദ്ധരെല്ലാം അതില്‍ പങ്കെടുത്തു. കുര്‍ബാന അവസാനിച്ചപ്പോള്‍ മാതാവും വിശുദ്ധരും അപ്രത്യക്ഷരാകുകയും മെത്രാന്‍ മാത്രമാകുകയും ചെയ്തു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം റിട്ടയര്‍ ചെയ്തു.പിന്നീട് 710 ല്‍ മരിക്കുന്നതുവരെ മാനിലെയിലെ ആശ്രമത്തിലാണ് ജീവിച്ചത്. പരിശുദ്ധ അമ്മ നല്കിയ ചോസബിള്‍ സൂക്ഷിച്ചിരുന്നുവെങ്കിലും ഫ്രഞ്ച് വിപ്ലവകാലത്ത് അതെല്ലാം കലാപകാരികള്‍ മറ്റ് തിരുശേഷിപ്പുകള്‍ക്കൊപ്പം നശിപ്പിച്ചു.