ജെറുസലേമിലെ ഔര്‍ ലേഡി ഓഫ് ദ ഹോളിക്രോസിലാണ് മാതാവിന്റെ ശിരോവസ്ത്രത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്നത്. സെന്റ് ഹെലേന നല്കിയതാണ് ഇത്. 320 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേന ക്രി്‌സതുവിന്റെ പീഡാനുഭവത്തിന്‌റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനുവേണ്ടിയാണ് തന്റെ കൊട്ടാരമുറികളിലൊന്ന് പരിഷ്‌ക്കരിച്ചത്. റോമിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നതെങ്കിലും ജെറുസലേമില്‍ നിന്നുകൊണ്ടുവന്ന മണ്ണാണ് തറയ്ക്കുവേണ്ടി വിനിയോഗിച്ചത്. അതുകൊണ്ട് ജെറുസലേമിലെ മണ്ണിലാണ് പള്ളിയുയര്‍ന്നിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ ഹെലേന പണിത ചാപ്പല്‍ ഭാഗികമായി അണ്ടര്‍ഗ്രൗണ്ടിലായിരുന്നു.ചാപ്പല്‍ വൈകാതെ ബസിലിക്കയായി പിന്നീട് പോപ്പ് ഗ്രിഗറി രണ്ടാമന്റെയും പോപ്പ് ലൂസിയസ് രണ്ടാമന്റെയും കാലത്ത് ബസിലിക്ക നവീകരിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവവുമായി ബ്ന്ധപ്പെട്ട പല തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു, അതുപോലെഈശോയുടെ കുട്ടിക്കാലത്തെ തൊട്ടിലുള്‍പ്പെടെയുള്ളവയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇന്നും അവയെല്ലാം തീര്‍ത്ഥാടകര്‍ക്ക് കാണാന്‍കഴിയും.