വത്തിക്കാന്‍ സിറ്റി: നിര്‍മ്മിതബുദ്ധി വിതയ്ക്കാവുന്ന വിപത്തുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ ആവശ്യമാണെന്ന് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. നിര്‍മ്മിതബുദ്ധിയുടെ അപകടങ്ങളും അവസരങ്ങളും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊതുപ്രതിബദ്ധത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മിതബുദ്ധി ആവേശജനകവും ഒപ്പം ഭീകരവുമായ ഒരു ഉപകരണമാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കൃത്രിമബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്, കുട്ടികളുടെ സുരക്ഷ, സ്വകാര്യത അവരുടെ അന്തസിനോടുള്ള ആദരവ് എന്നിവ ഉറപ്പാക്കുക മാത്രമല്ല കൃത്രിമബുദ്ധി മൂലമുണ്ടാകുന്ന ദോഷങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമെന്നും നിര്‍മ്മിതബുദ്ധി ഓരോ കുട്ടിക്കും കൂടുതല്‍പ്രയോജനകരമാക്കുന്നതിന് സുതാര്യത, ഉത്തരവാദിത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് ഒരുപോലെ അത്യാവശ്യമാണെന്നും കര്‍ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.