നോമ്പുകാലത്തിലെ ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഇടയിലാണ് മംഗളവാര്‍ത്താതിരുനാള്‍ ആഘോഷിക്കുന്നത് എന്നത് വളരെ കൗതുകകരമായ ഒരു കാര്യമാണ്,. സുവിശേഷങ്ങളില്‍ യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള കൃത്യമായ തീയതി പരാമര്‍ശിക്കുന്നില്ല. വാമൊഴിയായുംലിഖിതമായും രൂപപ്പെട്ടുവന്ന പാരമ്പര്യങ്ങളെ കണക്കിലെടുത്താണ് ഇത്തരം തിരുനാളുകള്‍ക്കായി ക്രൈസ്തവര്‍ പ്രത്യേകം ദിവസങ്ങള്‍ നിശ്ചയിച്ചത്. ഡിസംബര്‍ 25 നാണല്ലോ ക്രിസ്തുവിന്റെ ജനനത്തിരുനാള്‍ ആചരിക്കുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ പുറകോട്ട് മാതാവിന്റെ ഉദരത്തില്‍ യേശു ജനിച്ചതു കണക്കുകൂട്ടിയാണ് മാര്‍ച്ച് 25 മംഗളവാര്‍ത്തതിരുനാളായി ആചരിക്കുന്നത്. മാര്‍ച്ച് 25 ന് ശേഷം ഒമ്പതുമാസങ്ങള്‍ക്കുശേഷമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.