സിറാക്കൂസിലെ കരയുന്ന മാതാവിന്റെ രൂപം പ്രസിദ്ധമാണ്. അതുപോലെ തന്നെപ്രസിദ്ധമാണ് സിസിലിയിലെ ഔര്‍ ലേഡി ഓഫ് ടിയേഴ്‌സ് എന്ന ചിത്രവും, 1953 മാര്‍ച്ച് 21 ന് വിവാഹിതരായ ആഞ്ചെലോ- അന്റോണിയന്‍ ദമ്പതികള്‍ക്ക് ഒരു സമ്മാനമായി കിട്ടിയതായിരുന്നു മാതാവിന്റെ ഈ ചിത്രം. പക്ഷേ ഇരുവരും വിശ്വാസികളൊന്നും ആയിരുന്നില്ല. എങ്കിലും തങ്ങളുടെ കിടപ്പുമുറിയുടെ ഭിത്തിയില്‍ അവര്‍ ഈ ചിത്രം തൂക്കിയിട്ടു. അന്റോണിയന്‍ വൈകാതെ ഗര്‍ഭിണിയായി. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അധികം വൈകാതെ അവള്‍ക്ക് ഭാഗികമായി അന്ധത പിടികൂടി. 1953 ഓഗസ്റ്റ് 29 ന് ഉറക്കമുണര്‍ന്നെണീറ്റ അവള്‍ തനിക്ക് കാഴ്ച ശക്തി തിരികെ കിട്ടിയതായി തിരിച്ചറിഞ്ഞു. മാതാവിന്റെ ചിത്രത്തിലേക്ക് നോക്കിയ അവള്‍ കണ്ടത് മാതാവ് കരയുന്നതായിട്ടാണ്.
ഉടന്‍ തന്നെ നാത്തൂനെ അവള്‍വിളിച്ചുവരുത്തി. പക്ഷേ അന്റോണിയന് മതിഭ്രമം പിടികൂടിയതിന്റെ ഭാഗമായി തോന്നിയതാണെന്നാണ് അവര്‍ പ്രസ്താവിച്ചത്. എന്നാല്‍ ചിത്രത്തിന്റെ തൊട്ടടുത്തു ചെന്നു നോക്കിയപ്പോള്‍ അന്റോണിയന്‍ പറ്ഞ്ഞത് ശരിയാണെന്ന് അവര്‍ക്കു മനസ്സിലായി. ഉടന്‍തന്നെ അവര്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടുകയും എല്ലാവരും മാതാവിന്റെ ചിത്രത്തില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മാതാവിന്റെ ഈ ചിത്രം പി്ന്നീട് പരസ്യമായി പ്രദര്‍ശിപ്പിച്ചു. അനേകര്‍ക്ക് രോഗശാന്തിയുണ്ടായി മാതാവിന്റെ ചിത്രത്തില്‍ നിന്നൊഴുകിയ കണ്ണീര് ശാസ്ത്രീയ പരീക്ഷണത്തിനായി അയച്ചു.
മനുഷ്യരുടെ കണ്ണീരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളെല്ലാം ഈ കണ്ണീരിലും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞു. അടുത്ത നാലുദിവസത്തേക്ക് കണ്ണീര്‍പ്രവാഹമുണ്ടായി, നാലുദിവസങ്ങള്‍ക്കു ശേഷം രാവിലെ 11.40 ആയപ്പോള്‍ കണ്ണീര്‍പ്രവാഹം നിലച്ചു.1954 ഒക്ടോബര് 17 ന് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പഈ സംഭവത്തെക്കുറിച്ച് റേഡിയോയിലൂടെ സംസാരിക്കുകയുണ്ടായി.