Wednesday, April 2, 2025
spot_img
More

    സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്: മാര്‍ ജോസ് പുളിക്കല്

    സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെ
    ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്: മാര്‍ ജോസ് പുളിക്കല്‍

    കാഞ്ഞിരപ്പള്ളി: ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നുള്ളത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്ന വ്യക്തിത്വങ്ങളായി മാറുവാനും ദൈവത്തിന്റെ ദാനമായ ഈ ജീവിതം സന്തോഷത്തോടെയും സുന്ദരമായും ജീവിക്കുവാനും ഉത്ഥാനോത്സവത്തിന്റെ ദിനങ്ങള്‍ ശക്തിപകരട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

    ഈശോയുടെ ജനന ജീവിത മരണ ഉത്ഥാനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കത്തീഡ്രല്‍ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദൃശ്യാവിഷ്‌കാരം വിളംബരജാഥയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

    വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ.ഡോ.തോമസ് വാളന്മനാല്‍, കത്തീദ്രല്‍ വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. തോമസ് മുളങ്ങാശ്ശേരില്‍, ഫാ.ജേക്കബ് ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

    ഫോട്ടോ അടിക്കുറിപ്പ്

    വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. വിശ്വാസപരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ.ഡോ. തോമസ് വാളന്മനാല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ.കുര്യന്‍ താമരശ്ശേരി തുടങ്ങിയവര്‍ സമീപം.

    ഫാ.തോമസ് വാളന്മനാല്‍
    ഡയറക്ടര്‍
    ഫോണ്‍: +91 94479 14882

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!