ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഹിഗ്വെ നഗരത്തിലുള്ള ഒരു ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ദ ഹൈയസ്റ്റ് ഗ്രേസ്. സ്‌പെയന്‍കാരും അമേരിക്കക്കാരും തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പുതന്നെ ഈ ദേവാലയം മാതാവിനോടുള്ള വണക്കത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്നു. ഒരു കപ്പല്‍ച്ചേതത്തില്‍ നിന്ന് പോണ്‍സ് ദെ ലിയോണും ബന്ധുക്കളും രക്ഷപ്പെട്ടത് മാതാവിനോടുളള മാധ്യസ്ഥം വഴിയാണെന്നാണ് വിശ്വസിക്കുന്നത്. പോ്ണ്‍സിന്റെ മകള്‍ ലാ നിന മാതാവിനോടു ഭക്തിയുളളവളായിരുന്നു.
ഒരു തവണ വീട്ടിലെ ചെറിയ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന ലാ നിനയ്ക്ക് മാതാവ് പ്രത്യക്ഷപ്പെടുകയും പിതാവിനോടു തനിക്കൊരു സമ്മാനമായി ഔര്‍ ലേഡി ഓഫ് ഹൈയസ്റ്റ് ഗ്രേസിന്റെ ചിത്രം വരച്ചുതരണമെന്നു ആവശ്യപ്പെടുകയും ചെയ്തു. മകളുടെ ഈ അഭ്യര്‍തഥന പോണ്‍സിനെ അതിശയപ്പെടുത്തി. കാരണം അദ്ദേഹം ഇങ്ങനെയൊരു ശീര്‍ഷകത്തില്‍ അറിയപ്പെടുന്ന മാതാവിനെക്കുറിച്ച കേട്ടിട്ടുണ്ടായിരുന്നില്ല.
എങ്ങനെയാണ് ഇങ്ങനെയൊരു മാതാവിന്റെ രൂപം താന്‍ തിരിച്ചറിയുക എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ മകള്‍ താന്‍ കണ്ട മാതാവിന്റെ അടയാളം വ്യക്തമാക്കിക്കൊടുത്തു. വെള്ള ശിരോവസ്ത്രവും അതിന്റെ മീതെ മേലങ്കിയും എന്നതായിരുന്നു ആ വിവരണം. മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞ് പോണ്‍സ് ഒരു ദിവസം ഒരു വീട്ടില്‍ താമസിക്കാനെത്തി. ആ സമയം തന്നെ നീണ്ടതാടിയുള്ള ഒരു വൃദ്ധനും അവിടെയെത്തി.
എന്നാല്‍ പോണ്‍സ് വൃദ്ധനെ ശ്രദ്ധിച്ചില്ല. പോണ്‍സ് തന്റെ മകളുടെ ആഗ്രഹം ആതിഥേയനോട് പറഞ്ഞു. അത്തരമൊരു പെയ്ന്റിംങ് നിലവില്‍ ഇല്ലെന്ന് സ്ഥലത്തെ മെത്രാന്‍ പറഞ്ഞ കാര്യവും അറിയിച്ചു. ഇതുകേട്ട വൃദ്ധന്‍ ഉറക്കെ ചോദിച്ചു അത്യുന്നതകൃപയുടെ മാതാവിന്റെ ചിത്രമല്ലേ. അത് ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. തുടര്‍ന്ന് അയാള്‍ തന്റെ ബാഗില്‍ നിന്ന് നീല, വെള്ള,ചുവപ്പ് നിറങ്ങളിലുള്ള ലളിതമായ ടോണുകളിലുള്ള മാതാവിന്റെ മനോഹരമായ ഒരു ചിത്രം എടുത്തുകാണിച്ചു. ഉണ്ണിയേശുവിനെ ആരാധിക്കുന്ന മാതാവും പശ്ചാത്തലത്തില്‍ യൗസേപ്പിതാവിനെയുമാണ് അവിടെ ച്ിത്രീകരിച്ചിരുന്നത്. തന്റെ കൈയിലുള്ളതെല്ലാം നല്കി ആ ചിത്രം സ്വന്തമാക്കാന്‍പോണ്‍സ് ആഗ്രഹിച്ചുവെങ്കിലും ഒന്നും വാങ്ങാതെ ഈ ചിത്രം ലാ നിനയ്ക്ക് കൈമാറാനാണ് താടിക്കാരന്‍ തയ്യാറായത്. ഇരുവരും മാതാവിനെ കുമ്പിട്ടുവണങ്ങാനായി മുട്ടുകുത്തി. പോണ്‍സ് തലയുയര്‍ത്തിനോക്കിപ്പോള്‍ താടിക്കാരന്‍ അപ്രത്യക്ഷനായിരുന്നു.
പോണ്‍സ് മകള്‍ക്ക് ചിത്രം കൈമാറി. ചിത്രത്തിലെ മാതാവിനെ ഉമ്മവച്ചുകൊണ്ട് മകള്‍പറഞ്ഞു. എനിക്ക് പ്രത്യക്ഷപ്പെട്ട മാതാവിന്റെ അതേ ചിത്രം. ഈ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണിതു. എന്നാല്‍ ആ ദേവാലയത്തില്‍ നിന്ന് മൂ്ന്നുതവണ ചിത്രം അപ്രത്യക്ഷമായി.
ഒരു ഓറഞ്ചുമരത്തിന്റെ ചില്ലയിലാണ് ഈ ചിത്രം മൂന്നുതവണയും കണ്ടെത്തിയത്. അതോടെ മാതാവിന്റെ നാമത്തില്‍ അവിടെയാണ് ദേവാലയം പണിയേണ്ടതെന്ന് തീരുമാനിക്കുകയും അതനുസരിച്ച് അവിടെ ദേവാലയം പണിത് ചിത്രം പ്രതിഷ്ഠി്ക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങള്‍ മാതാവിന്റെ നാമത്തില്‍അന്നുമുതല്‍ നടക്കാനാരംഭിച്ചു.