Monday, April 21, 2025
spot_img
More

    ഏപ്രില്‍ 10- ഔര്‍ ലേഡി ഓഫ് നാവല്‍.

    ഫിലിപ്പൈന്‍സുകാര്‍ ദൈവമാതാവായ മറിയത്തെ വിളിക്കുന്ന പേരാണ് ഔര്‍ലേഡി ഓഫ് നാവല്‍. വലിയൊരു രൂപമാണ് ഇത്. ഐവറി കളറിലുള്ള മാതാവിന്റെയും ഉണ്ണീശോയുടെയും ഈ രൂപത്തിന് 4’8 ഉയരമുണ്ട് സ്വര്‍ണ്ണനൂലുകൊണ്ട് തുന്നിയിരിക്കുന്നതാണ് മാതാവിന്റെയും ഉണ്ണീശോയുടെയും തിരുവസ്ത്രം മാതാവിന്റെ കൈയില്‍ ഒരുകൊന്തയുമുണ്ട്. ഫിലിപ്പിനോ കത്തോലിക്കനോ അല്ലാത്ത ഒരാളാണ് ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. 1593 ല്‍ ഫിലിപ്പൈന്‍സിലെ സ്പാനീഷ് ഗവര്‍ണറാണ് ഈ രൂപം കമ്മീഷന്‍ ചെയ്തത്.

    സ്പാനീഷുകാര്‍ ദ്വീപുകള്‍ ഭരിക്കുമ്പോള്‍ അഞ്ചു ഡച്ച് യുദ്ധക്കപ്പലുകള്‍ മനിലയിലേക്ക് പോകുന്നതായി അവര്‍ മനസ്സിലാക്കി. ഡച്ചുകാര്‍ പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരെ വെറുത്തിരുന്നവരുമായിരുന്നു. അവരോട് കായികമായി നേരിടാന്‍ തക്ക കരുത്ത് ആ സമയത്ത് സ്‌പെയ്ന്‍കാര്‍ക്ക് ഉണ്ടായിരുന്നില്ല. രണ്ടു ചരക്കുകപ്പലുകള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഈ ചരക്കുകപ്പലുകള്‍ക്ക് സ്‌പെയ്ന്‍കാര്‍ ജപമാലയെന്നും ഈശോയെന്നും പേരു നല്കി. മാതാവിന് അവര്‍ തങ്ങളെതന്നെ സമര്‍പ്പിച്ചു. ഡെക്കില്‍ നിര്‍മ്മിച്ച അള്‍ത്താരകളില്‍ നാവികര്‍ തങ്ങളുടെ പ്രിയപ്പെട്ട മാതാവിന്റെ ചിത്രം പ്രതിഷ്ഠിച്ചു.

    ജപമാല ചൊല്ലി പ്രാര്‍ഥിക്കുകയും ഔര്‍ ലേഡി ഓഫ ്‌നാവലിന് സമര്‍പ്പിക്കുകയും ചെയ്തു. അത്ഭുതകരമായി സ്‌പെയ്ന്‍കാര്‍ ഈ യുദ്ധത്തില്‍ ജയിച്ചു, ലെപ്പാന്റോ യുദ്ധത്തിന് സമാനമായ നാവികവിജയമായിരുന്നു അത്. പരിശുദ്ധ അമ്മയുടെ ഇടപെടലാണ് അതിന് കാരണമായതെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. ഔര്‍ ലേഡി ഓഫ് നേവലിനോട് അവര്‍ നന്ദിയുള്ളവരായി. പലവിധ നേര്‍ച്ചകളും മാതാവിന് നേരുകയും ചെയ്തു. ഫിലിപ്പിനോകള്‍ ഇന്നും ആ വാഗ്ദാനം നിറവേറ്റുന്നു. 1907 ല്‍ വിശുദ്ധ പിയൂസ് പത്താമന്‍ മാതാവിന്റെ ഈരൂപത്തില്‍ കിരീടധാരണം നടത്തി. മാതാവിനെ ഫിലിപ്പൈന്‍സുകാര്‍ തങ്ങളുടെ ദേശീയനിധിയായും പ്രഖ്യാപിച്ചു. 1941 ല്‍ നടന്ന ബോംബാക്രമണത്തില്‍ ദേവാലയം നശിപ്പിക്കപ്പെട്ടുവെങ്കിലും മാതാവിന്റെ ഈ പ്രതിമയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!