ഇന്നസെന്റ്് നാലാമന്റെ ബൂളപ്രകാരം ഗൗളില്‍ വിശുദ്ധ പോത്തിനസ്് സ്ഥാപിച്ചതാണ് മാതാവിന്റെ പേരിലുള്ള ദേവാലയം. ഏഷ്യയുടെ ഏതോ പ്രദേശത്തുനിന്ന് പരിശുദ്ധ അമ്മയുടെ ചെറിയ രൂപം അദ്ദേഹം കൊണ്ടുവന്നുവെന്നും ഫോര്‍വിയര്‍ കുന്നിന് മുകളിലുള്ള സാവോണ്‍ നദിയുടെ തീരത്ത് സ്ഥാപിച്ചുവെന്നുമാണ് പാരമ്പര്യം. ഫോര്‍വിയര്‍ മാതാവ് എന്നാണ് ഈ മാതാവ് അറിയപ്പെട്ടത്. മധ്യയുഗം മുതല്‍ ഈ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം ആരംഭിച്ചു. 1793 ലെ വിപ്ലവകാലത്ത് ഫോര്‍വിയറിലെ ദേവാലയം വില്‌ക്കേണ്ടിവന്നുവെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ മാതാവിന്റെ പേരില്‍ ഈ പള്ളി പുന:സ്ഥാപിച്ചു. പയസ് ഏഴാമന്‍ മാര്‍പാപ്പയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 1832 ലും 1835 ലും കോളറയുണ്ടായപ്പോള്‍ എല്ലാവരും മാതാവിനോട് മാധ്യസ്ഥം യാചിക്കുകയും രോഗസൗഖ്യംലഭിക്കുകയും ചെയ്തു.