1460 ല്‍ ഗോണ്‍സാഗ കുടുംബം നിര്‍മ്മിച്ചതാണ് ഔര്‍ ലേഡി ഓഫ് മാന്റുവ ദേവാലയം. 1000 ാം ആണ്ട് മുതല്‍ ആളുകള്‍ വണങ്ങിപ്പോരുന്ന അത്ഭുതശക്തിയുള്ള മാതാവിന്റെ മനോഹരമായ പെയ്ന്റിംങ് ഇവിടെയുണ്ട്. സെന്റ് മേരി ഓഫ് ദ വൗസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വിശുദ്ധ ആന്‍സലെവുമായി ബന്ധപ്പെട്ട ഒരു പാരമ്പര്യകഥയുണ്ട്. നഗരത്തിന്റെ സംരക്ഷണം ഏറ്റെടുക്കും എന്ന് മാതാവ് വാക്കു നല്കിയെന്നതാണ് അത്. 1630 ല്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചക്രവര്‍ത്തിനി മരിയ ഗോണ്‍സാഗ തന്നെയും തന്റെ പരമ്പരയെയും മാതാവിന് സമര്‍പ്പിക്കുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്തു.
മാതാവിന്റെ രൂപമെടുത്ത് നഗരത്തിലൂടെ ഒരു പ്രദക്ഷിണം നടത്തണമെന്ന് രാജ്ഞി ഉത്തരവിറക്കി. 1640 ല്‍ ഇറ്റലിയിലെ പോ നദിയുടെ അണക്കെട്ട് തകര്‍ന്നപ്പോള്‍ മരിയ ഗോണ്‍സാഗ മാതാവിന്റെ രൂപത്തില്‍ കിരീടധാരണം നേര്‍ച്ചനേര്‍ന്നു. 1640 നവംബര്‍ 28 ന് കിരീടധാരണം കെങ്കേമമായി നടന്നു. അതിനു ശേഷം പള്ളിയും മാതാവിന്റെ രൂപവും കിരീടം ചൂടിയ വിശുദ്ധ മേരി എന്ന് നാമകരണം ചെയ്യപ്പെട്ടു.
സെന്റ് മാര്‍ട്ടിന്റെ തിരുനാളിന് ശേഷമുള്ള, നവംബര്‍ 11 ന് ശേഷമുള്ള ആദ്യ ഞായറാഴ്ച മാതാവിന്റെ തിരുനാളായി തീരുമാനിക്കപ്പെട്ടു.