വിശുദ്ധ ആന്‍ഡ്രൂ അപ്പസ്‌തോലന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ ഒരു പ്രഭാതത്തില്‍ കെയ്ഫ് മലയുടെ മുന്നിലെത്തി. കെയ്ഫ് കുന്നുകളുടെ മനോഹാരിത ദര്‍ശിച്ച അപ്പസ്‌തോലന്‍ അവിടെ നിന്ന് ഒരു പ്രവചനം നടത്തി. ഈ മലയില്‍ നിന്ന് ഒരിക്കല്‍ ദൈവകൃപ പ്രകാശിക്കും’ പിന്നീട് ഡൈനിപ്പര്‍ നദിയുടെ തീരത്തുള്ള കീഫില്‍ മാതാവിന്റെ നാമത്തില്‍ പ്രശസ്തമായ ഒരു ദേവാലയം ഉയരുകയും ഈ മാതാവ് ഔര്‍ ലേഡി ഓഫ് കീഫ് എന്ന് അറിയപ്പെടുകയും ചെയ്തു.
ആയിരാമാണ്ടിന് അടുത്ത് റഷ്യന്‍ രാജകുമാരന്‍ തന്റെ പ്രജകളൊടൊത്ത് ഇവിടെ വച്ച് മാമ്മോദീസാസ്വീകരിച്ചു. രാജകുമാരന്‍ കോണ്‍സ്റ്റന്റൈയന്‍ വരച്ച മരിയന്‍ ചിത്രത്തിനു വേണ്ടി കെറസോണിനെ അയച്ചു. 1467 ല്‍ മോസ്‌ക്കോയുടെ ഡ്യൂക്കായിരുന്ന ഇവാന്‍ മൂന്നാമന്‍ ക്രെമിലിനില്‍ ചര്‍ച്ച് ഓഫ് ദ അസംപ്ഷന്‍ തന്റെ വിവാഹത്തിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചപ്പോള്‍ അദ്ദേഹം കീഫിലെ മാതാവിന്റെ പ്രശസ്തമായ ചിത്രം അവിടെ സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ഇത് കീഫിലെ ജനങ്ങളെ അത്യധികം സങ്കടത്തിലാക്കി. അന്ന്് രാത്രി രാജകുമാരന് മാതാവ് ഉറക്കത്തില്‍ പ്രത്യക്ഷപ്പെട്ടു.
ഈ ചിത്രം ഡ്യൂക്കിന് കൊടുക്കണമെന്നും എന്നാല്‍ പകരം മറ്റൊരു ചിത്രം ലഭിക്കുമെന്നും പറഞ്ഞു. അതനുസരിച്ച് രാജകുമാരന്‍ ഇവാന്‍ മൂന്നാമന് ചിത്രം കൈമാറി. എന്നാല്‍ തിരികെ ദേവാലയത്തിലെത്തിയപ്പോള്‍ അത്ഭുതകരമായി അതേ സ്ഥലത്ത് അതുപോലെ മറ്റൊരുചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാണ് കീഫിലെ മാതാവിന്റെ യഥാര്‍ത്ഥചിത്രം എന്ന വിഷയത്തില്‍ കീഫും മോസ്‌ക്കോയും അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ തര്‍ക്കം നിലനിന്നിരുന്നു.