പാലയൂര്‍: സഭ മുമ്പൊരുകാലത്തും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണെന്നും ജീവിക്കാനോ വളരാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന സമുദായം സീറോമലബാര്‍സഭയാണെന്നിരിക്കെ സമുദായശക്തീകരണം അനിവാര്യമാണ്.
എന്തിനാണ് നമ്മള്‍ ഇത്രയും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചത്. ഇത്രയുമധികം ആശുപത്രികള്‍ മറ്റാര്‍ക്കാണ് ഉള്ളത്. വൃദ്ധജനങ്ങള്‍,ആരോരുമില്ലാത്തവര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നത് നമ്മുടെ സമുദായമാണ്. ക്രിസ്തുമതംജീവിക്കുന്നതു പള്ളിക്കകത്തു മാത്രമല്ല പുറത്തുള്ള സഹോദരങ്ങള്‍ക്കു കാരുണ്യത്തിന്റെ കരംകൊടുക്കുന്നതും ശുശ്രൂഷയാണ്. ഇരുപത്തിയെട്ടാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.