റായ്പ്പൂര്‍: ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഘട്ടില്‍ മലയാളികന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി പട്ടണത്തിലുളള ഹോളിക്രോസ് നേഴ്‌സിംങ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസ്. മതംമാറ്റാന്‍ ശ്രമിച്ചു എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്. മതിയായ ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് പെണ്‍കുട്ടിയെ അറിയിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി ജില്ലാകളക്ടര്‍ക്ക് വ്യാജപരാതി നല്കിയത്.