അസ്സീസിയിലെ വിശുദ്ധ ക്ലാര നമുക്കേറെ സുപരിചിതയാണ്. എന്നാല്‍ പലര്‍ക്കും അസ്സീസിയിലെ വിശുദ്ധ ആഗ്നസ് അത്രത്തോളം സുപരിചിതയല്ല. ക്ലാരയുടെ സഹോദരിയാണ് ആഗ്നസ്. ക്ലാരയുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് സന്യാസത്തിലേക്കും വിശുദ്ധജീവിതത്തിലേക്കും പ്രവേശിച്ചവള്‍. അവളാണ് ക്ലാര. പുവര്‍ ക്ലെയര്‍ റിലീജിയസ് കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ആഗ്നസ്. ഫ്രാന്‍സിസിലും ക്ലാരയിലും നിറ്ഞ്ഞുനിന്നിരുന്ന വിശുദ്ധിയുടെ വെള്ളിവെളിച്ചങ്ങള്‍ ആഗ്നസിലുമുണ്ടായിരുന്നു. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ സന്യാസസമൂഹത്തിന്റെ സുപ്പീരിയറായി ഫ്രാന്‍സിസ് നിയമിച്ചത് ക്ലാരയെയായിരുന്നു. 1253 നവംബര്‍ 16 ന് ആഗ്നസ് ദിവംഗതയായി. ക്ലാരയുടെ ശവകുടീരത്തിന് സമീപത്താണ് ആഗ്നസിനെയും അടക്കം ചെയ്തത്.