ജലയാത്രികര്‍ നിരന്തരമായി മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുന്ന മരിയരൂപമാണ് ഔര്‍ ലേഡി ഓഫ് അറാബിഡ. പതിനാറാം നൂറ്റാണ്ടില്‍ സംഭവിച്ച ഒര അത്ഭുതമാണ് മാതാവിന്റെ ഈ രൂപത്തിന് പ്രചാരം കൊടുത്തത്. ആ കഥ ഇങ്ങനെയാണ്. ഇംഗ്ലീഷുകാരനായ ദൈവഭക്തനായ ഒരു വ്യാപാരിയായിരുന്നു ഹില്‍ഡെബ്രാന്‍ഡ്. ടാഗു നദിയിലൂടെ യാത്ര ചെയ്യുകയായിരുന്ന അദ്ദേഹം ഒരുനാള്‍ വലിയ കൊടുങ്കാറ്റില്‍ അകപ്പെട്ടു. കപ്പല്‍ത്തകര്‍ന്ന് തന്റെ ജീവിതം അപകടത്തിലാകുമെന്ന് അയാള്‍ക്ക് മനസ്സിലായി. എങ്കിലും നഷ്ടധൈര്യനാകാതെ അദ്ദേഹം മാതാവിന്റെ ഒരു രൂപമെടുത്ത് മുട്ടുകുത്തി നിന്ന് പ്രാര്‍്ഥിക്കാന്‍ ആരംഭിച്ചു..തന്റെ കപ്പലില്‍ എല്ലായ്‌പ്പോഴും അയാള്‍ സൂക്ഷിക്കാറുണ്ടായിരുന്നതായിരുന്നു ആ മരിയരൂപം. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയ്ക്കു ശേഷം കടല്‍ശാന്തമാവുകയും ഒരു പ്രകാശം അവിടെയെങ്ങും പ്രസരിക്കുകയും ചെയ്തു. സുരക്ഷിതമായി കപ്പല്‍ തീരമണഞ്ഞു. ഡക്കിലെത്തിയ അദ്ദേഹം മാതാവിന് നന്ദിപറഞ്ഞുപ്രാര്‍ത്ഥിച്ചു. അസാധാരണമായ പ്രകാശം കണ്ടത് ഒരു മലയുടെ ദിശയില്‍ നിന്നാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ബിസിനസ് മതിയാക്കി അദ്ദേഹം പോര്‍ച്ചുഗലിലേക്ക് തിരികെയെത്തി. അവിടെയെത്തിയപ്പോള്‍ തന്റെ സമ്പത്ത് ദരിദ്രര്‍ക്ക് ദാനം ചെയ്യുകയും അവിടെയുളള ആശ്രമത്തില്‍ താമസമാരംഭിക്കുകയും ചെയ്തു. മാതാവിന്റെ ബഹുമാനാര്‍ത്ഥം ഒരു ദേവാലയം പണിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇന്നും ആ ദേവാലയം അവിടെയുണ്ട്. കടല്‍യാത്രക്കാര്‍ക്കെല്ലാം പ്രത്യേക മധ്യസ്ഥയായി മാതാവ് ഇന്നും അവിടെയുണ്ട്. ഇതിലേ പോകുന്ന നാവികരെല്ലാം മാതാവിന്റെ ഈ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിക്കുകയും നന്ദിപറയുകയും ചെയ്യുന്ന