എ.ഡി. 150 ല്‍, ഗൗളിന്റെ അപ്പോസ്തലനും ലിയോണിലെ ആദ്യത്തെ ബിഷപ്പുമായ വിശുദ്ധ പോത്തിനസ്, നിസിയറിന്റെ പള്ളിയുടെ അടിയിലുള്ള ഒരു ഭൂഗര്‍ഭ ചാപ്പലില്‍ ഔവര്‍ ലേഡിയുടെ ഒരു ചിത്രം പ്രതിഷ്ഠിച്ചു.
ആ സ്ഥലത്ത് ആറ്റിസിന് ഒരു ക്ഷേത്രം ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ അനുയായികള്‍ എ.ഡി. 177ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പീഡനം നടത്തി. പിന്നീട്, അഞ്ചാം നൂറ്റാണ്ടില്‍, ആ സ്ഥലത്ത് ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെട്ടു. മതപീഡനകാലത്ത്് നിരവധി ക്രൈസ്തവരുടെയും ലിയോണിലെ ബിഷപ്പുമാരുടെയും അവശിഷ്ടങ്ങള്‍ അവിടെ കണ്ടെത്തിയിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ 28 ാമത് ബിഷപ്പായിരുന്ന ലിയോണിലെ നിസീഷ്യസില്‍ നിന്നാണ് പള്ളിക്ക് ഈ പേര് ലഭിച്ചത്. അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിനുശേഷം അവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നു.
1168 ല്‍ ദേവാലയത്തിന്റെ സ്ഥാനത്ത് ഒരു വലിയ പള്ളി പണിയാന്‍ തുടങ്ങി. തന്റെ മകനെ സുഖപ്പെടുത്തിയതിന് നന്ദി പറഞ്ഞുകൊണ്ട്, ഫ്രാന്‍സിലെ രാജാവ് ലൂയി ഏഴാമന്‍ ലിയോണിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. 1466 ല്‍ ലൂയി പതിനൊന്നാമന്‍ രാജാവ് എല്ലാ ദിവസവും ഇവിടെ വിശുദ്ധകുര്‍ബാന ആരംഭിച്ചു. സാല്‍വേ രജിന ആലപിക്കുകയും ചെയ്തു.
1638ല്‍, ലൂയി പതിമൂന്നാമന്‍ രാജാവ് ഫ്രാന്‍സിനെ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചു. ക്ഷാമത്തിന്റെയും പ്ലേഗിന്റെയും സമയത്ത് അനേകര്‍ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനെത്തി. 1634 ല്‍ യൂറോപ്പിലുടനീളം ബ്യൂബോണിക് പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ലിയോണിലെ ആളുകള്‍ മാതാവിന്റെ മു്മ്പില്‍ മാധ്യസ്ഥം തേടിയെത്തുകയും നേര്‍്ച്ചകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. പകര്‍ച്ചവ്യാധികളില്‍ നിന്ന് വിടുതല്‍ കിട്ടിയതിന്റെ ഉപകാരസ്മരണയ്ക്കായി എല്ലാവര്‍ഷവും സെപ്തംബര്‍ എട്ടിന് പ്രദക്ഷിണം നടത്തുകയും ചെയ്തു.
1792 വരെ നന്ദിസൂചകമായി എല്ലാദിവസവും ഇരുപത്തിയഞ്ചോളം കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെട്ടിരുന്നു. ഫ്രഞ്ചു വിപ്ലവകാലത്ത് ദേവാലയം നശിപ്പിക്കപ്പെടുകയും പണ്ടകശാലയാക്കി മാറ്റുകയും ചെയ്തിരുന്നു. അപ്പോഴും വിശ്വാസികള്‍ രാത്രികാലങ്ങളില്‍ ജീവന്‍ പണയം വച്ചും ഇവിടെ പ്രാര്‍ത്ഥിക്കാനെത്തിയിരുന്നു. 1832 ല്‍ പകര്‍ച്ചവ്യാധികളുടെ കാലത്തും 1870 ല്‍ പ്രഷ്യന്‍ അധിനിവേശകാലത്തും നഗരത്തെ രക്ഷിച്ചതിന്റെ കഥയും ഈ മാതാവിനുണ്ട്. പ്രഷ്യന്‍ യുദ്ധത്തിനു ശേഷം പഴയ ദേവാലയത്തിനടുത്ത് ഔവര്‍ ലേഡിയുടെ വിശാലമായ ഒരു ബസിലിക്ക നിര്‍മ്മിച്ചു.