ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ കീഴില്‍ ആനയാടിക്കുത്തിനു സമീപം നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകര്‍ തകര്‍ത്തു. പള്ളിയുടെ കൈവശഭൂമിയില്‍ സ്ഥാപിച്ച ഇരുമ്പ് കുരിശാണ് വനപാലകര്‍ പോലീസ് സഹായത്തോടെ ജെസിബി ഉപയോഗിച്ച് ശനിയാഴ്ച തകര്‍ത്തത്. കുരിശ് ഒടിച്ച് നശിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും സ്ഥലത്തുണ്ടായിരുന്ന വിശ്വാസികള്‍ എതിര്‍ത്തതോടെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
നാല്‍പ്പതാം വെള്ളിയാഴ്ച കുരിശ് വെഞ്ചരിക്കുകയും ഇവിടേക്ക് പള്ളിയില്‍ നിന്നു കുരിശിന്റെ വഴി നടത്തുകയും ചെയ്തിരുന്നു.