വരാപ്പുഴ: ദൈവദാസി മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട നിരയിലേക്ക്.
കേരളത്തിലെ ആദ്യ സന്യാസിനിയും കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് മദര്‍ ഏലീശ്വ.മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അദ്ഭുതം വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിക്കുന്ന വിദഗ്ദര്‍ അംഗീകരിച്ചതിന് പാപ്പ സ്ഥിരീകരണം നല്‍കിയതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെടുന്നത്. വിവാഹിതയും അമ്മയുമായിരുന്ന മദര്‍ ഏലീശ്വ വിധവയായതിനെതുടര്‍ന്ന് സന്യാസജീവിതത്തിലേക്ക് പിന്നീട് തിരിയുകയായിരുന്നു. സിടിസി സന്യാസസഭയുടെ ആരംഭത്തിന് ഇത് വഴിതെളിച്ചു. 2008 ല്‍ ദൈവദാസിയും 2023 ല്‍ ദൈവദാസിയുമായി പ്രഖ്യാപിച്ചിരുന്നു.