വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരുടെ നിയോഗങ്ങള്‍ക്കായി കുര്‍ബാനപ്പണം കൈപ്പറ്റാതെ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ വൈദികരോട് ആഹ്വാനം ചെയ്തുകൊണ്ട് റോമന്‍ ഡിക്കാസ്്റ്ററി പുതിയ ഡിക്രി പുറത്തിറക്കി. ഇതോടെ കുര്‍ബാനപ്പണം സംബന്ധിച്ച് കൂടുതല്‍ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുവാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വിശുദ്ധ കുര്‍ബാന നിയോഗത്തിലേക്കായി ഓരോ വ്യക്തികളും നല്‍കുന്ന സംഭാവനയ്ക്ക് ഓരോ വിശുദ്ധ ബലി വീതം അര്‍പ്പിക്കപ്പെടണമെന്ന ചട്ടം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു വിശുദ്ധ ബലിയര്‍പ്പിക്കുന്ന അധികമായ പതിവ് കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളും പുതിയ ഡിക്രി ആവശ്യപ്പെടുന്നു. ഏപ്രില്‍ 20 മുതല്ക്കാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.