പനാജി: ധന്യന്‍ ആഞ്ചലോ ഡിസൂസയുടെ നൂറ്റി അമ്പതാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് പിലാര്‍ മൊണാസ്ട്രി പ്രത്യേക സ്വര്‍ണ്ണനാണയം പുറത്തിറക്കി. വിശ്വാസികളെ സാക്ഷിനിര്‍ത്തി നാണയത്തിന്റെ പ്രകാശനം ബിഷപ് എമിരത്തൂസ് ്അലക്‌സ് ദയസ് നിര്‍വഹിച്ചു
. ജനുവരി 21 ന് ആരംഭിച്ച ജന്മശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 20 ന് അവസാനിക്കും. അന്ന് അദ്ദേഹത്തിന്റെ 92 ാം ചരമവാര്‍ഷികം കൂടിയാണ്. ഗോവക്കാരെ സംബന്ധിച്ചിടത്തോളം ധന്യമായ നിമിഷങ്ങളാണ് ഇതെന്ന് വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു.
മിക്കവാറും ഗോവയിലെ രണ്ടാമത്തെ വിശുദ്ധനായിരിക്കും ധന്യന്‍ ആഞ്ചലോ. 1897 ജൂലൈ 17 നാണ് ജനനം. 1898 ല്‍ വൈദികനായി.