സ്‌കാന്‍ഡര്‍ബെഗിലെ ജോര്‍ജ് കാസ്ട്രിയോട്ടി ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു ഇസ്‌ക്കാന്‍ഡര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാനായ യോദ്ധാവും അല്‍ബേനിയായിലെ ജനനേതാവുമായിരുന്ന അദ്ദേഹത്തിന്റെവിജയങ്ങളുടെ രഹസ്യം മരിയഭക്തിയായിരുന്നു. പരിശുദ്ധ അമ്മയെ നിര്‍മ്മലമായ ഹൃദയത്തോടെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അല്‍ബേനിയായെയും അക്കാലത്തെ ക്രൈസ്തവലോകത്തെയും രക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ മരിയഭക്തി നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. അല്‍ബേനിയായുടെ തലസ്ഥാനമായ സ്‌കുട്ടാരിപട്ടണത്തില്‍ ചിത്രീകരിച്ചിരിക്കുന്ന മാതാവാണ് ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ വണങ്ങപ്പെടുന്ന ചിത്രമാണ് ഇത്. തന്റെ വിജയങ്ങള്‍ക്കെല്ലാം ഇസ്‌ക്കാന്‍ഡര്‍ മാതാവിന്റെ ചിത്രത്തിനു മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും പരസ്യമായി നന്ദി പറയുകയും ചെയ്തിരുന്നു.
ക്രൈസ്തവലോകത്തിന്റെ ചാമ്പ്യനും പരിചയും എന്നാണ് നിക്കോളാസ് അഞ്ചാമന്‍ മാര്‍പാപ്പ ഇസ്‌ക്കാന്‍ഡറിനെ വിളിച്ചത്. മരണം അടുക്കാറായി എന്ന് തോന്നിയപ്പോഴും മാതാവിന്റെ അടുക്കെലത്തി പ്രാര്‍ഥിച്ചതിന് ശേഷം അദ്ദേഹം ലെഷ് നഗരത്തിലേക്ക് പോവുകയായിരുന്നു, തുര്‍ക്കികളോടുളള അന്തിമപോരാട്ടത്തിലും അദ്ദേഹമാണ് ജയിച്ചത്. ക്രൈസ്തവോചിതമായ രീതിയിലാണ് അദ്ദേഹം തന്റെ ജീവിതം അവസാനിപ്പിച്ചതും. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഓട്ടോമന്‍ സൈന്യം വീണ്ടും അല്‍ബേനിയ ആക്രമിച്ചു. ഈ സമയം പരിശുദ്ധ കന്യക രണ്ടുഭക്തര്‍ക്ക് പ്രത്യക്ഷപ്പെടുകയും തന്റെ ചിത്രം നശിപ്പിക്കപ്പെടാതിരിക്കാന്‍ സൂക്ഷിക്കണമെന്നും അല്‍ബേനിയ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു.തല്‍ക്ഷണം മാതാവിന്റെ ചിത്രം ഭിത്തിയില്‍ നിന്ന് മാറുകയും ് അത് വായുവില്‍ ഉയര്‍ന്നുപൊങ്ങുകയും ചെയ്തു. ആ ചിത്രത്തെ അവര്‍ പിന്തുടര്‍ന്നു. ഒരു മേഘം അവര്‍ക്ക് വഴികാട്ടിയായിട്ടുണ്ടായിരുന്നു. ഇടയ്ക്ക് മേഘം അവരുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞു. പെട്ടെന്ന് ഒരുസ്വര്‍ഗീയ സംഗീതം അവരുടെ കാതുകളില്‍ നിറഞ്ഞു, ജൊനാസോയിലെ ആളുകള്‍ ആ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ആകാശത്തിലേക്ക് നോക്കി. അപ്പോള്‍ വീണ്ടും മേഘം കാണപ്പെട്ടു. ആ മേഘം മദര്‍ ഓഫ് ഗുഡ് കൗണ്‍സില്‍ പള്ളിയുടെ മതിലിനു മുകളില്‍ നിശ്ചലമായി. നൂറുവര്‍ഷങ്ങള്‍ക്കുശേഷം പോള്‍ മൂന്നാമന്‍ മാര്‍പാപ്പ ഈ ചിത്രത്തെക്കുറിച്ചു പഠിക്കുകയും ആധികാരികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇന്നസെന്റ് ഒമ്പതാമന്‍ പാപ്പ മാതാവിന്‌റെ ചിത്രത്തെ കിരീടമണിയിച്ചു.ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി. നല്ല ഉപദേശത്തിന്റെ മാതാവ് എന്ന വിശേഷണം ലൊറെറ്റോ ലുത്തീനിയായില്‍ ഉള്‍പ്പെടുത്തി.