ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. ഏപ്രില്‍ 25,26 തീയതികളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുകയും ഫ്രാന്‍സിസ് മാര്‍്പാപ്പയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുകയും ഇന്ത്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി അനുശോചനം അറിയിക്കുകയും ചെയ്യും എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയെത്തി മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യും.