Wednesday, October 9, 2024
spot_img
More

    വൈസ് പ്രിന്‍സിപ്പലായ കത്തോലിക്കാ പുരോഹിതനും നേഴ്‌സും അറസ്റ്റില്‍

    ദാന്‍ബാദ്: സ്‌കൂള്‍വൈസ് പ്രിന്‍സിപ്പലായ കത്തോലിക്കാ പുരോഹിതനെയും നേഴ്‌സിനെയും ലൈംഗികപീഡനത്തിന്റെ പേരു പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു. ജസ്യൂട്ട് വൈദികനായ ഫാ. ജൂലിയന്‍ എക്കയെയും നേഴ്‌സ് എമേര്‍നിഷ്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    ഈശോസഭക്കാര്‍ നടത്തുന്ന ഡി നോബിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വൈദികന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് ആരോപണം. വയറ്റുവേദനയുമായി സിക്ക് റൂമിലെത്തിയതായിരുന്നുവത്രെ പെണ്‍കുട്ടി. ആ സമയം നേഴ്‌സും വൈസ്പ്രിന്‍സിപ്പലും അവിടെയുണ്ടായിരുന്നുവെന്നും പീഡനം നടന്നുവെന്നുമാണ് പോലീസ് ഭാഷ്യം.

    ഒരു മാസം മ ുമ്പായിരുന്നു സംഭവം. സെപ്തംബര്‍ 10 ന് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ കേസ് വളച്ചൊടിച്ചതും സ്വാര്‍ത്ഥലക്ഷ്യത്തോടെയുള്ളതുമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിച്ചു.

    ഭാരതീയ ജനതാപാര്‍ട്ടിയാണ് ഇവിടെ ഭരിക്കുന്നത്. ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പലതരത്തിലുള്ള ആരോപണങ്ങളും ഇവിടെ ഉന്നയിക്കപ്പെടുകയും അതിന്റെ പേരില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. വയറ്റുവേദനയാണെന്ന് പറഞ്ഞ കുട്ടിയെ മാതാപിതാക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നും അവരുടെ കൂടെ കുട്ടിയെ പറഞ്ഞയ്ക്കുകയുമാണ് ചെയ്തതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

    സെപ്തംബര്‍ ആറിന് അറസ്റ്റ് ചെയ്ത നേഴ്‌സിനെ 48 മണിക്കൂര്‍ പോലീസ് തടവിലാക്കിയിരുന്നുവെന്നും എന്നാല്‍ അറസ്റ്റ് ചെയ്ത വിവരം രേഖപ്പെടുത്തിയിരുന്നില്ലെന്നും സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!