ഏപ്രില്‍ 30- ഔര്‍ ലേഡി ഓഫ് ആഫ്രിക്ക

ഇന്ന് മു്സ്ലീം അധിനിവേശരാജ്യമാണ് ആഫ്രിക്കയെങ്കിലും എഡി രണ്ടാം നൂറ്റാണ്ടില്‍ അതായിരുന്നില്ല അവസ്ഥ. റോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു അന്ന് ആഫ്രിക്ക. മൂന്നാം നൂറ്റാണ്ടായപ്പോഴേയ്ക്കും കോണ്‍സ്റ്റന്റൈയന്‍ ചക്രവര്‍ത്തിയുടെ കീഴിലും.
ആഫ്രിക്കയിലെ മാതാവിന്റെ ബസിലിക്ക അഥവാ നോട്രെ ഡാം ഡി’ ആഫ്രിക്ക അല്‍ജിയേഴ്‌സ് ഉള്‍ക്കടലിനെ അഭിമുഖീകരിക്കുന്ന ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആകര്‍ഷകമായ നിയോബൈസന്റൈന്‍ ശൈലിയില്‍ നിര്‍മ്മിക്കാന്‍ പതിനാല് വര്‍ഷമെടുത്തു, 1872ല്‍ കൂദാശനിര്‍വഹിക്കപ്പെട്ടു. സൊഡാലിറ്റി സംഭാവന ചെയ്ത മാതാവിന്റെ വെങ്കലപ്രതിമ വളരെ ഇരുണ്ട നിറത്തിലുള്ളതാണ്. എന്നാല്‍ യൂറോപ്യന്‍ പ്രകൃതത്തോടുകൂടിയതുമാണ്.. ഈ മാതാവിന്റെ മുമ്പില്‍ വന്നുപ്രാര്‍ത്ഥിക്കുന്ന മുടന്തര്‍ക്കും അന്ധര്‍ക്കും രോഗസൗഖ്യം ലഭിക്കുന്നുണ്ട്, നാവികരും തങ്ങളുടെ യാത്രകള്‍ എളുപ്പമുള്ളതാകാന്‍ ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നുണ്ട്. മുഹമ്മദീയര്‍ ഈ മാതാവിനും നോര്‍ത്ത് ആഫ്രിക്കയിലെ മറ്റ് ദേവാലയങ്ങളിലെ മാതാവിനും നല്കുന്ന വണക്കവും പ്രത്യേകം സ്മരണീയമാണ്. ആഫ്രിക്കയുടെ മാതാവേ ഞങ്ങള്‍ക്കും മുഹമ്മദീയര്‍ക്കും വേണ്ടി പ്രാര്‍തഥിക്കണമേ എന്നാണ് ഇവിടെത്തെ പ്രാര്‍ത്ഥന. ഏപ്രില്‍ 30 ന് തിരുനാള്‍ ആചരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates