Tuesday, July 1, 2025
spot_img
More

    മെയ് 8- ഔര്‍ ലേഡി ഓഫ് പോമ്പി

    പരിശുദ്ധ അമ്മയ്ക്ക് നിരവധിയായ വിശേഷണങ്ങള്‍ നൂറ്റാണ്ടുകളായി ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കേവലം നൂറു വര്‍ഷം മാത്രം പഴക്കമുള്ള ഒരു വിശേഷണമാണ് ഇത്.

    1872 ഒക്ടോബറില്‍, ബാര്‍ട്ടോലോ ലോംഗോ എന്നൊരാള്‍ നേപ്പിള്‍സിന് അടുത്തുള്ള പോംപ്പിതാഴ്‌വരയിലെത്തി. ഫ്യൂസ്‌കോയിലെ കൗണ്ടസിന്റെ ഭര്‍ത്താവായിരുന്ന അദ്ദേഹത്തിന് അവിടെ കുറച്ച് സ്വത്തുണ്ടായിരുന്നു; ഒരു കത്തോലിക്കനായി വളര്‍ത്തപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത്ര ഭക്തനല്ലായിരുന്നു. താഴ് വരയിലുള്ള എല്ലാവരും തന്നെ ഏറെക്കുറെ സമാനമായ അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നതും. വിശ്വാസംനഷ്ടപ്പെട്ട അവസ്ഥയിലൂടെയായിരുന്നു അവര്‍ ജീവിച്ചിരുന്നത്. വിജനമായ വഴിയിലൂടെ ഒരുദിവസം അദ്ദേഹം നടന്നുപോകുമ്പോള്‍ ഒരു ശബ്ദം അദ്ദേഹത്തോട് സംസാരിച്ചു, രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ ജപമാല ചൊല്ലി പ്രാര്‍്ത്ഥിക്കുക. അതുമാത്രമാണ് രക്ഷ കണ്ടെത്താനുള്ള വഴി. അമ്മേ എന്നെ രക്ഷിക്കണമേയെന്ന് അയാള്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചു. പിന്നീട് ആ താഴ് വരയിലെങ്ങും ജപമാല ഭക്തിപ്രചരിപ്പിച്ചതിനു ശേഷം മാത്രമേ അയാള്‍ അവിടം വിട്ടുപോയുള്ളൂ. പക്ഷേ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല.

    എങ്കിലും രണ്ടോമൂന്നോ വര്‍ഷത്തിനുള്ളില്‍ ജപമാല ഭക്തരായ ഒരു ചെറിയ ഗ്രൂപ്പിനെ അദ്ദേഹം അവിടെ വളര്‍ത്തിയെടു്ത്തു. 1875 ല്‍ മെത്രാന്‍ അവിടം സന്ദര്‍ശിക്കുകയും ബര്‍ത്തലോലോംഗോയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. മാതാവിന്റെ ബഹുമാനാര്‍ത്ഥം അവിടെ ഒരു പള്ളിപണിയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വയലിലേക്ക് വിരല്‍ചൂണ്ടി അവിടെ ചാപ്പല്‍ പണിയാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവന്നു. അവര്‍ക്കുജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായി പരിശുദ്ധ അമ്മയുടെ ഒരു ചിത്രം വാങ്ങാന്‍ അവര്‍ തീരുമാനിച്ചു. നല്ലചിത്രം തേടി നേപ്പിള്‍സിലേക്ക് പോയ ബെര്‍ത്തലോലോംഗോയ്ക്ക് താന്‍ ആഗ്രഹിക്കുന്നവിധത്തിലുള്ള മാതാവിന്റെ ചിത്രം കിട്ടിയില്ല. ഒടുവില്‍ ഒരു പഴയചിത്രം തുച്ഛമായ വിലയ്ക്ക് അദ്ദേഹം വാങ്ങി. ആ ചിത്രം ആളുകള്‍ക്ക് ഏറെ ഇഷ്ടമായി. മാതാവിന്റെ മാധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചു. പലതവണ ദേവാലയം പണിതു. പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ ബസിലിക്കയായി ഉയര്‍ത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!